സഞ്ചരിക്കുന്ന വോട്ട് വണ്ടിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സഞ്ചരിക്കുന്ന വോട്ട് വണ്ടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാകളക്ടര്‍ എ ഷിബു നിര്‍വഹിച്ചു. ആറന്മുള നിയോജക മണ്ഡലത്തിലെ കിടങ്ങന്നൂര്‍ ഏഴിക്കാട് കോളനിയില്‍ നടന്ന ചടങ്ങില്‍ ജില്ലയിലെ അഞ്ച് അസംബ്ലി മണ്ഡലങ്ങളിലേക്കും സഞ്ചരിക്കുന്ന വോട്ട് വണ്ടി കളക്ടര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാണെന്നു ബോധ്യപ്പെടുന്നതിനൊപ്പം പൊതുജനങ്ങള്‍ക്ക് വോട്ടിംഗ് യന്ത്രം കൂടുതല്‍ പരിചയമുണ്ടാക്കാന്‍ വോട്ട് വണ്ടി സഹായിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ പ്രവര്‍ത്തനവും അദ്ദേഹം വിശദീകരിച്ചു.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ ഉപയോഗം പൊതുജനങ്ങളെ പരിശീലിപ്പിക്കുന്നതിനും തെരഞ്ഞെടുപ്പിന്റെ പ്രധാന്യത്തെപ്പറ്റി ബോധവത്ക്കരിക്കുന്നതിനായി ഇവിഎം/വിവിപാറ്റ് ഡെമോണ്‍സ്‌ട്രേഷന്‍ വാന്‍ എല്ലാ പോളിംഗ് സ്‌റ്റേഷനുകളിലും പര്യടനം നടത്തുന്നത്. ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി. ടോജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, ആറന്മുള ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീനി ചാണ്ടിശേരി, ബിജു വര്‍ണശാല, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍ രാജലക്ഷ്മി, ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ മോഹന്‍കുമാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, ബിഎല്‍ഒമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരന്തത്തിന്റെ വ്യാപ്തി വർധിക്കുന്നതിനിടെ തിരിച്ചറിയാനാവാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാൻ സർക്കാർ തീരുമാനിച്ചു

0
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 700 കടന്നു....

ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി എം.വി. ഗോവിന്ദൻ

0
തിരുവനന്തപുരം: ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം...

പാർസൽ ഡെലിവറിക്ക് പിന്നാലെ വീട്ടിലെ സ്വർണവുമായി കടന്നുകളഞ്ഞ ഡെലിവറി ജീവനക്കാരൻ പിടിയിൽ

0
ചണ്ഡിഗണ്ഡ്: ഹരിയാനയിലെ ഫരീദാബാദിൽ പാർസൽ ഡെലിവറിക്ക് പിന്നാലെ വീട്ടിലെ സ്വർണവുമായി കടന്നുകളഞ്ഞ...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...