മധ്യപ്രദേശിൽ കുട്ടികൾക്ക് എച്ച്ഐവി പകർന്നത് കാലാവധി കഴിഞ്ഞ രക്തം നൽകിയതിനാൽ

For full experience, Download our mobile application:
Get it on Google Play

ഭോപ്പാൽ : മധ്യപ്രദേശിലെ സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്കെത്തിയ കുട്ടികൾക്ക് രക്തപ്പകർച്ചയിലൂടെ എച്ച്ഐവി ബാധിച്ച സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഗുരുതര വീഴ്ചകൾ പുറത്ത്. ബ്ലഡ് ബാങ്കിൽ കാലാവധി കഴിഞ്ഞ രക്തം ഉപയോഗിച്ചതാണ് കുട്ടികൾക്ക് രോഗബാധയുണ്ടാകാൻ കാരണമെന്ന് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. സത്‌ന, ജബൽപൂർ എന്നിവിടങ്ങളിലെ ജില്ലാ ആശുപത്രികളിൽ ചികിത്സ തേടിയ 12-നും 15-നും ഇടയിൽ പ്രായമുള്ള ആറ് കുട്ടികൾക്കാണ് എച്ച്ഐവി പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. രക്തം സ്വീകരിക്കുന്നതിന് മുൻപ് നടത്തേണ്ട നിർബന്ധിത പരിശോധനകൾ ആശുപത്രിയിൽ നടത്തിയില്ല.

ബ്ലഡ് ബാങ്കിൽ ഒരു ജീവനക്കാരൻ മാത്രമാണ് ഉണ്ടായിരുന്നത്. രക്തദാതാക്കളുടെ വിവരങ്ങളിൽ വലിയ അപാകതകൾ കണ്ടെത്തി. ഉപയോഗിച്ച ടെസ്റ്റ് കിറ്റുകളുടെ ബാച്ച് നമ്പറുകൾ രേഖപ്പെടുത്തിയിട്ടില്ല. രോഗികളുടെയോ രക്തദാതാക്കളുടെയോ വിവരങ്ങൾ കൃത്യമായി രജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നില്ല. തലസീമിയ ബാധിച്ച ഈ കുട്ടികൾക്ക് പതിവായി രക്തപ്പകർച്ച ആവശ്യമായിരുന്നു. ഇതിനിടെ നടത്തിയ പരിശോധനയിലാണ് അഞ്ച് കുട്ടികൾക്കും ഒരാളുടെ മാതാപിതാക്കൾക്കും രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്. നാല് കുട്ടികൾക്കും സത്‌ന ആശുപത്രിയിൽ നിന്നാണ് രോഗബാധയുണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...