മണ്ണ് മാഫിയക്കെതിരെ സംസ്ഥാനമൊട്ടാകെ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന – ഓപ്പറേഷന്‍ എര്‍ത്ത് ഗാര്‍ഡ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് മണ്ണ് ഖനനവും നീക്കവുമായി ബന്ധപ്പെട്ട് നടന്നുവരുന്ന അഴിമതികളും ക്രമക്കേടുകളും കണ്ടെത്താന്‍ സംസ്ഥാനതല മിന്നല്‍ പരിശോധന നടത്തി വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ. ഓപ്പറേഷന്‍ എര്‍ത്ത് ഗാര്‍ഡ് എന്ന് പേരിലാണ് വിജിലന്‍സ് സംസ്ഥാനതല പരിശോധന നടത്തുന്നത്. സംസ്ഥാനത്ത് സാധാരണ മണ്ണിന്റെ ഖനനവും നീക്കവുമായി ബന്ധപ്പെട്ട് ഗുരുതരമായ ചട്ടലംഘനങ്ങളും ക്രമക്കേടുകളും അഴിമതികളും വ്യാപകമായി നടന്നുവരുന്നുവെന്ന് വിജിലന്‍സിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ട്ര്‍ മനോജ്‌ എബ്രഹാം ഐ.പി.എസ് ന്റെ നിര്‍ദേശപ്രകാരമാണ് മിന്നല്‍ പരിശോധന നടത്തി വരുന്നത്‌.

കെട്ടിട നിര്‍മ്മാണത്തിന്റെയും വീട് വെക്കുന്നതിന്റെയും മറവില്‍ മണ്ണ് നീക്കം ചെയ്യുന്നതിനായുള്ള ട്രാന്‍സിറ്റ് പാസ്/ പെര്‍മിറ്റ് നേടിയെടുത്ത ശേഷം ഈ പാസുകള്‍ ദുരുപയോഗം ചെയ്ത് അനുവദനീയമായ പരിധിയില്‍ കൂടുതല്‍ പച്ച മണ്ണ് അനധികൃതമായി ഖനനം ചെയ്ത് മാറ്റുന്നതും കുന്നുകളും മലകളും ഇടിച്ച് നിരത്തി ഭൂമിയുടെ സ്വാഭാവിക രൂപം മാറ്റി റിയല്‍ എസ്റ്റേറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിച്ച് വരുന്നതുമായി വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവടങ്ങളിലെ ചില ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയും പ്രതിഫലം കൈപ്പറ്റിയും ഇത്തരം അനധികൃത ഖനനത്തിന് ഒത്താശ ചെയ്യുന്നതായും വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു.

കെട്ടിട നിര്‍മ്മാണത്തിനായി അനുവദിക്കുന്ന മിനറല്‍ ട്രാന്‍സിറ്റ് പാസുകളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന ഡവലപ്മെന്റ് പെര്‍മിറ്റുകളും ദുരുപയോഗം ചെയ്ത് വ്യാപകമായി മണ്ണ് കടത്തല്‍ നടന്നുവരുന്നതായും ഇതില്‍ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കാതെ വരുന്നത് വഴി സര്‍ക്കാരിന് റോയലിറ്റി ഇനത്തില്‍ വന്‍ സാമ്പത്തിക നഷ്ടം സംഭവിച്ചതായും വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. സംസ്ഥാനത്തെ പതിനാല് മൈനിംഗ് & ജിയോളജി ഓഫീസുകളിലും തിരഞ്ഞടുത്ത 58 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇൻസ്റ്റ വഴി പരിചയം ; പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു ; പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ അറസ്റ്റിൽ

0
മുംബൈ : പതിനാല് വയസ്സുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ...

മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍

0
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍...

ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം ; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി

0
ന്യൂഡൽഹി: മേഖലയിൽ സുസ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പാക്കാൻ ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള...

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...