രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി രാഘവ് ഛദ്ദ എംപി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി രാഘവ് ഛദ്ദ എംപി. എക്‌സിലൂടെയാണ് ഛദ്ദയുടെ പ്രതികരണം. നിശബ്ദനാക്കപ്പെട്ടുവെങ്കിലും താന്‍ പരാജയപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ ഛദ്ദ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ എക്കാലത്തും പാര്‍ലമെന്റില്‍ ഉയര്‍ത്തിയ നേതാവാണ് താനെന്നും വ്യക്തമാക്കുന്നു. എന്തുകൊണ്ടാണ് തന്നെ ആംആദ്മി നിശബ്ദനാക്കുന്നതെന്നും എക്സിൽ പങ്കുവെച്ച പ്രതികരണത്തിൽ ഛദ്ദ ചോദിക്കുന്നു. ഇതോടെ രാഘവ് ഛദ്ദയും പാർട്ടിയും തമ്മിലുള്ള ഭിന്നത കൂടുതൽ പരസ്യമായിരിക്കുകയാണ്.

ഇന്നലെയാണ് രാഘവ് ഛദ്ദ എംപിയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് ആം ആദ്മി പാർട്ടി നീക്കിയത്. എന്നാൽ എന്താണ് ഇതിന് പിന്നിലുള്ള കാരണം എന്ന് പാർട്ടി വ്യക്തമാക്കിയിട്ടില്ല. അതേസമയം കുറച്ച് വർഷങ്ങളായി രാഘവിന് ഭയമാണെന്ന് എഎപി മാധ്യമ വിഭാഗം ചുമതലയുള്ള അനുരാഗ് ദണ്ഡ എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. മോദിക്കെതിരെയും രാജ്യത്തിൻ്റെ യഥാർത്ഥ പ്രശ്നങ്ങൾക്കെതിരെയും പ്രതികരിക്കാൻ ഛദ്ദയ്ക്ക് ഭയമാണെന്നും അനുരാഗ് വ്യക്തമാക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഐ ഫോൺ വാങ്ങാൻ ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ചു...

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...