കാസര്‍ഗോഡ്: പ്രധാന മന്ത്രിയെ രുക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. മോദിയെ പെട്രോള്‍ ഒഴിച്ച് കത്തിക്കാത്തത് രാജ്യത്ത് ഗാന്ധിയന്മാര്‍ ഉള്ളത് കൊണ്ടാണെന്നാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടത്താന്‍ നിശ്ചയിച്ച ലോങ്മാര്‍ച്ച് മാറ്റിവെയ്ക്കുന്നത് അറിയിച്ചുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയാണ് ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്. നോട്ട് നിരോധനത്തിനു ശേഷം 50 ദിവസത്തിനുള്ളില്‍ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ തന്നെ പെട്രോള്‍ ഒഴിച്ച് കത്തിച്ചോളൂ എന്ന് പറഞ്ഞ മോദിയെ കത്തിക്കാത്തത് ഇവിടെ ഗാന്ധിയന്മാര്‍ ഉള്ളത് കൊണ്ടാണെന്നാണ് ഉണ്ണിത്താന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.
മോദിയെ പെട്രോള്‍ ഒഴിച്ച് കത്തിക്കാത്തത് രാജ്യത്ത് ഗാന്ധിയന്മാര്‍ ഉള്ളത് കൊണ്ടാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍
RECENT NEWS
Advertisment