നിയമസഭ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ട ; കെപിസിസി തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ ഭൂരിപക്ഷാഭിപ്രായം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടെന്ന് കെപിസിസി തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ ഭൂരിപക്ഷാഭിപ്രായം. എംപിമാര്‍ സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കേണ്ടെന്നും വികാരമുണ്ട്. സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കി എഐസിസിക്ക് കൈമാറുന്നത് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും തിരഞ്ഞെടുപ്പ് സമിതി യോഗം ചുമതലപ്പെടുത്തി. നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നതിനുള്ള പ്രാരംഭ ചര്‍ച്ചകള്‍ക്കാണ് കോണ്‍ഗ്രസ് തുടക്കമിട്ടത്.

കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ ചേര്‍ന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ എംപിമാര്‍ മത്സരിക്കേണ്ടെന്നായിരുന്നു ഭൂരിപക്ഷാഭിപ്രായം. എം പിമാര്‍ സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കേണ്ട. സ്ഥാനാര്‍ഥിത്വത്തിനായി പ്രവര്‍ത്തിക്കുകയും വേണ്ട. തര്‍ക്കങ്ങള്‍ ഇല്ലാതെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. കെ സുധാകരന്‍, അടൂര്‍ പ്രകാശ്,ബെന്നി ബഹനാന്‍ ഉള്‍പ്പെടെയുള്ള എംപിമാര്‍ തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ പങ്കെടുത്തെങ്കിലും ആരും എതിരഭിപ്രായം പറഞ്ഞില്ല.

ആര്‍ക്കെങ്കിലും ഇളവ് നല്‍കണോ എന്ന കാര്യം അന്തിമമായി തീരുമാനിക്കുക എഐസിസി ആയിരിക്കും. സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കി എഐസിസിക്ക് കൈമാറുന്നത് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും തിരഞ്ഞെടുപ്പ് സമിതി യോഗം ചുമതലപ്പെടുത്തി. തിരഞ്ഞെടുപ്പ് സമിതി അംഗങ്ങള്‍ക്കും പേരുകള്‍ നിര്‍ദ്ദേശിക്കാം. ജില്ലാ നേതൃത്വങ്ങളുമായി പ്രത്യേകം ചര്‍ച്ചകള്‍ നടത്തും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ നേതാക്കളുമായി കെപിസിസി നേതൃത്വം ഇന്ന് ചര്‍ച്ച നടത്തും. പ്രതിപക്ഷ നേതാവ് നേതൃത്വം നല്‍കുന്ന കേരള യാത്രയ്ക്ക് മുന്നോടിയായി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. സിറ്റിംഗ് സീറ്റുകളിലും സംവരണ സീറ്റുകളിലും ആയിരിക്കും ആദ്യം സ്ഥാനാര്‍ഥികളെ തീരുമാനിക്കുക. തൃപ്പൂണിത്തുറ, പാലക്കാട്, ബത്തേരി, പെരുമ്പാവൂര്‍ എന്നീ സിറ്റിംഗ് സീറ്റുകളില്‍ പുതിയ സ്ഥാനാര്‍ഥികള്‍ വരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി

0
ചെന്താമല: പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ...

പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ

0
തിരുവനന്തപുരം: പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ....

ദുരന്തകാരണം കണ്ടെത്താൻ വിപുലമായ പരിശോധന; ആമസോൺ കാർഗോ വിമാനാപകട അന്വേഷണം പുരോഗമിക്കുന്നു

0
വാഷിംഗ്ടണ്‍: അമേരിക്കയിലെ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ തകര്‍ന്ന ആമസോണ്‍ കാര്‍ഗോ...

ആദർശ് എസ്കെയെ ഇഡി കേസിൽ പ്രതിചേർത്ത് അറസ്റ്റ് രേഖപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി പി എസ്...

0
തിരുവനന്തപുരം: ആദർശ് എസ്കെയെ ഇഡി കേസിൽ പ്രതിചേർത്ത് അറസ്റ്റ് രേഖപ്പെടുത്തിയ സംഭവത്തിൽ...