ആസിഡ് ആക്രമണ കേസുകളില്‍ അസാധാരണ ശിക്ഷാ നടപടികൾ വേണമെന്ന് സുപ്രീം കോടതി

For full experience, Download our mobile application:
Get it on Google Play

ദില്ലി : ആസിഡ് ആക്രമണ കേസുകളില്‍ അസാധാരണ ശിക്ഷാ നടപടികൾ വേണമെന്ന് സുപ്രീം കോടതി. ഇരകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് ചീഫ് ജസ്റ്റിസ് നിർദേശിച്ചു. അക്രമിയുടെ സ്വത്ത് കണ്ടുകെട്ടി നഷ്ടപരിഹാരം നൽകിക്കൂടേയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. നിയമത്തിനതീതമായി അസാധാരണ ശിക്ഷാ നടപടികൾ വേണം, നിയമനിര്‍മാണം ആവശ്യമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. 2009ൽ ആസിഡ് ആക്രമണത്തിന് ഇരയായ ഷഹീൻ മാലിക് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. 16 വർഷമായി താൻ നീതിക്കായി പോരാടുകയാണെന്നും എന്നാൽ കീഴ്ക്കോടതി എല്ലാ പ്രതികളെയും വെറുതെ വിട്ടുവെന്നും ഷഹീൻ കോടതിയെ അറിയിച്ചു.

ഹൈക്കോടതിയിൽ കേസ് വാദിക്കാൻ ഏറ്റവും മികച്ച അഭിഭാഷകനെ ഉറപ്പാക്കുമെന്ന് ചീഫ് ജസ്റ്റിസ് അവർക്ക് ഉറപ്പുനൽകി. നിലവിൽ നൽകുന്ന കുറഞ്ഞ തുകയായ മൂന്ന് ലക്ഷം രൂപ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ചികിത്സയ്ക്കും പുനരധിവാസത്തിനും ഒന്നുമാകില്ലെന്ന് കോടതി നിരീക്ഷിച്ചു. നേരത്തെ എല്ലാ ഹൈക്കോടതികളോടും ആസിഡ് ആക്രമണങ്ങള്‍ സംബന്ധിച്ച കേസുകളുടെ കണക്ക് നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു. കണക്ക് നല്‍കാത്ത ഹൈക്കോടതികളോട് എത്രയും വേഗം നല്‍കാനും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി

0
ചെന്താമല: പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ...

പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ

0
തിരുവനന്തപുരം: പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ....

പ്രതികൂല കാലാവസ്ഥ വെല്ലുവിളിയായി; പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ച വിമാനം സുരക്ഷിതമായി ലാൻഡ്...

0
ലഖ്‌നൗ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ച എയർ ഇന്ത്യ...

ദുരന്തകാരണം കണ്ടെത്താൻ വിപുലമായ പരിശോധന; ആമസോൺ കാർഗോ വിമാനാപകട അന്വേഷണം പുരോഗമിക്കുന്നു

0
വാഷിംഗ്ടണ്‍: അമേരിക്കയിലെ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ തകര്‍ന്ന ആമസോണ്‍ കാര്‍ഗോ...