കോന്നി : എം ആർ ചന്ദ്രശേഖരപിള്ള അനുസ്മരണ സമ്മേളനം തണ്ണിത്തോട് സെൻ്റ് ആൻ്റണീസ് ആഡിറ്റോറിയത്തിൽ അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവും മലയോര കർഷക പ്രസ്ഥാനത്തിൻ്റെ മുന്നണിപോരാളിയും സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്നു എം ആർ ചന്ദ്രശേഖരപിള്ള.
സംഘാടക സമിതി പ്രസിഡൻ്റ് പി ആർ രാമചന്ദ്രൻപിള്ള അദ്ധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയൻ മുഖ്യ പ്രഭാഷണം നടത്തി. കിസാൻ സഭ തണ്ണിത്തോട് പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് സി വി രാജൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.
സി പി ഐ സംസ്ഥാന കൌൺസിലംഗം പി ആർ ഗോപിനാഥൻ,സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം പി മണിയമ്മ,വെരി റവ യാക്കൂബ് റമ്പാൻ കോറെപ്പിസ്കോപ്പ,സി പി ഐ ജില്ലാ കൗൺസിലംഗം സുമതി നരേന്ദ്രൻ,സി പി ഐ എം തണ്ണിത്തോട് ലോക്കൽ സെക്രട്ടറി പ്രവീൺ പ്രസാദ്, കോൺഗ്രസ് തണ്ണിത്തോട് മണ്ഡലം കമ്മറ്റി പ്രസിഡൻ്റ് അജയൻപിള്ള ആനിയ്ക്കനാട്ട്, കേരള കോൺഗ്രസ് ജെ തണ്ണിത്തോട് മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് സജി കളയ്ക്കാട്ട്, കേരള കോൺഗ്രസ് എം തണ്ണിത്തോട് മണ്ഡലം പ്രസിഡൻ്റ് അനിയൻ പത്തിയത്ത്, തണ്ണിത്തോട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് രശ്മി പി വി,ഫാ അജി തോമസ്, എ എൻ ചെല്ലപ്പൻ, എ കെ ഗോപിനാഥൻ നായർ, കെ എസ് ഗോപകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.