വോട്ടിങ് മെഷീനിൽ ക്രമക്കേട് കാട്ടി തന്റെ പേര് ബോധപൂർവം രണ്ടാമതാക്കിയെന്ന ആരോപണവുമായി പഴകുളം മധു

For full experience, Download our mobile application:
Get it on Google Play

റാന്നി: വോട്ടിങ് മെഷീനിൽ ക്രമക്കേട് കാട്ടി തന്റെ പേര് ബോധപൂർവം രണ്ടാമതാക്കിയെന്ന ആരോപണവുമായി റാന്നിയിലെ യുഡിഎഫ് സ്ഥാനാർത്ഥി പഴകുളം മധു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് തന്റെ പേര് ബാലറ്റ് പേപ്പറിൽ താഴേക്ക് മാറ്റിയതെന്നും എന്നാൽ വോട്ടർമാരുടെ ഹൃദയത്തിൽ താൻ എന്നും ഒന്നാം സ്ഥാനത്താണെന്നും അദ്ദേഹം പറഞ്ഞു. വോട്ടിങ് മെഷീനിൽ കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥി പ്രമോദ് നാരായണന്റെ പേരാണ് ഒന്നാമത് നൽകിയിരിക്കുന്നത്. ദേശീയ പാർട്ടികളുടെ സ്ഥാനാർത്ഥികളുടെ പേര് മുൻഗണനാ ക്രമത്തിൽ ആദ്യം വരണമെന്നാണ് ചട്ടമെന്ന് പഴകുളം മധു ചൂണ്ടിക്കാട്ടി. ഇത് ലംഘിച്ചാണ് തന്റെ പേര് രണ്ടാമതാക്കിയത്. തിരഞ്ഞെടുപ്പ് നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥർക്കും ഇടതുമുന്നണി സ്ഥാനാർത്ഥിക്കും ഇതിൽ പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

“ബാലറ്റ് പേപ്പറിൽ അല്ലേ എന്റെ പേര് രണ്ടാമതാക്കാൻ കഴിയൂ, ജനങ്ങളുടെ മനസിൽ എന്റെ പേര് ഒന്നാം സ്ഥാനത്താണ്. അത് മാറ്റാൻ എതിർ സ്ഥാനാർത്ഥിക്കോ ഇവിടുത്തെ ഉദ്യോഗസ്ഥർക്കോ കഴിയില്ല. ഷൂവിനനുസരിച്ച് കാല് മുറിക്കുന്ന രീതിയിലാണ് നിയമത്തെ ഇവർ വ്യാഖ്യാനിക്കുന്നത്. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്. അവർ ഇതിനെതിരെ ഇരട്ടി ശക്തിയോടെ പ്രതികരിക്കും.”  എന്ന് പഴകുളം മധു പറഞ്ഞു. റാന്നിയിലെ ജനങ്ങൾ തന്നെ സ്വീകരിച്ചു കഴിഞ്ഞുവെന്നും മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. അട്ടിമറികൾ കൊണ്ട് ജനപിന്തുണ ഇല്ലാതാക്കാൻ കഴിയില്ലെന്നും പഴകുളം മധു പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഭയിൽ ഹാജരാകണമെന്ന പ്രതിപക്ഷ വികാരം അമിത് ഷായെ അറിയിക്കണം ; കിരൺ റിജിജുവിന് രാജ്യസഭാ...

0
ന്യൂഡൽഹി: ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് പാർലമെന്റിൽനിന്ന് വിട്ടുനിൽക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്...

കർണാടക ആർടിസി ഫ്ലൈ ബസ് ആഗസ്റ്റ് 15 മുതൽ

0
കോഴിക്കോട് : മലബാറിലേക്കുള്ള യാത്രക്കാർക്ക് ആശ്വാസമായി ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ...

നൗഷാദ് മാർക്കും അസോസിയോഷൻ ; നൗഷാദ് പേരുള്ളവരുടെ സം​ഗമം പത്തനംതിട്ടയിൽ

0
പത്തനംതിട്ട: ജില്ലയിൽ നൗഷാദ് എന്ന പേരുള്ളവരുടെ കൂട്ടായ്മ നൗഷാദ് അസോസിയേഷൻ...

അർജുൻ ആയങ്കിയ്ക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നിയമസംവിധാനത്തെ വെല്ലുവിളിച്ച് മുന്നോട്ടുപോകുന്ന കുറ്റവാളികൾക്ക് കനത്ത തിരിച്ചടി നൽകുമെന്ന്...