എംആർഎസ്എൽബിവി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ തകർന്നു കിടക്കുന്ന സ്കൂൾ കെട്ടിടം പൊളിച്ചു മാറ്റണമെന്ന ആവശ്യം ശക്തം

For full experience, Download our mobile application:
Get it on Google Play

ആനിക്കാട് : വായ്പൂരിലെ എംആർഎസ്എൽബിവി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ തകർന്നു കിടക്കുന്ന സ്കൂൾ കെട്ടിടം പൊളിച്ചു മാറ്റണമെന്ന ആവശ്യം ശക്തം. 121 വർഷം പഴക്കമുള്ള കെട്ടിടമാണിത്. ഹൈസ്കൂൾ വിഭാഗമാണ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത്. എന്നാൽ കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ മേൽക്കൂരകൾ ഉൾപ്പെടെ തകർന്നു വീഴാൻ തുടങ്ങിയതിനാൽ ഹൈസ്കൂൾ ക്ലാസുകൾ മറ്റൊരു കെട്ടിടത്തിലേക്കു മാറ്റി. ശേഷം ശോചനീയാവസ്ഥയിലുള്ള കെട്ടിടം പൊളിക്കാൻ ജില്ലാപഞ്ചായത്തിൽ പല തവണ അപേക്ഷ നൽകി. 6 വർഷത്തോളമായി കെട്ടിടം ഇടിഞ്ഞു കിടക്കുകയാണ്. ഈ വർഷം ജൂണിൽ പ​ഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ സ്കൂളിലെത്തി കെട്ടിടം പരിശോധിച്ച് ജില്ലാപഞ്ചായത്തിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടും കെട്ടിടം പൊളിക്കാനുള്ള നടപടിയുണ്ടായിട്ടില്ല. കെട്ടിടം എത്രയും വേഗം പൊളിക്കണമെന്നാണ് രക്ഷിതാക്കളുടെയും അധ്യാപകരുടെയും ആവശ്യം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നരേന്ദ്ര ധബോൽക്കർ വധക്കേസ് ; സച്ചിൻ അന്ദൂരെയ്ക്ക് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി

0
മുംബൈ : പ്രമുഖ യുക്തിവാദിയും സാമൂഹ്യപ്രവർത്തകനുമായ ഡോ. നരേന്ദ്ര ധബോൽക്കറിന്‍റെ വധക്കേസിൽ...

സ്വകാര്യ പണമിടപാട് സ്ഥാപനമായ ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതി

0
ഇടുക്കി: സ്വകാര്യ പണമിടപാട് സ്ഥാപനമായ ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതി. ആളുകൾ...

വിദ്യാർഥിയുടെ ആത്മഹത്യ : അനുനയ നീക്കം പാളി ; കോതമംഗലം എംഎ കോളേജിൽ പ്രതിഷേധം...

0
കൊച്ചി : കോതമംഗലത്ത് എഞ്ചിനീയറിങ് വിദ്യാർഥിയെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ...