അദൃശ്യ ഭിന്നശേഷി രോഗബാധിതർക്ക് കരുതലായി ‘എം.എസ് ഹാർമണി’ കൂട്ടായ്മ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മൾട്ടിപ്പിൾ സ്ക്ലീറോസിസ് (എം.എസ്.), എൻ.എം.ഒ., മൊഗാഡ്, മയസ്തീനിയ ഗ്രാവിസ് (എം.ജി.) തുടങ്ങിയ പുറമേയ്ക്ക് പ്രകടമാകാത്ത അദൃശ്യ ഭിന്നശേഷി രോഗബാധിതരുടെയും അവരുടെ പരിചാരകരുടെയും കൂട്ടായ്മയായ ‘എം.എസ് ഹാർമണി’യുടെ സംസ്ഥാനതല ഔദ്യോഗിക ഉദ്ഘാടനം കൊച്ചി ഐ.എം.എ ഹൗസിൽ നടന്നു. ലോക മൾട്ടിപ്പിൾ സ്ക്ലീറോസിസ് ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ എറണാകുളം എം.പി ഹൈബി ഈഡൻ ഔദ്യോഗിക ഉദ്ഘാടനവും എം.എസ് ഹാർമണി ലോഗോ പ്രകാശനവും നിർവ്വഹിച്ചു. എം.എസ് രോഗബാധിതർ നേരിടുന്ന കടുത്ത വെല്ലുവിളികളെക്കുറിച്ച് കൃത്യമായി പഠിച്ച് വരും ദിവസങ്ങളിൽ സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ ശ്രദ്ധയിലേക്ക് വിഷയം എത്തിക്കുമെന്നും ഹൈബി ഈഡൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഇത്തരം അദൃശ്യ രോഗങ്ങളെക്കുറിച്ച് വലിയ തോതിൽ ബോധവൽക്കരണം എല്ലാവരിലേക്കും എത്തേണ്ടതുണ്ട്. കേരള സോഷ്യൽ സെക്യൂരിറ്റി മിഷന്റെ (കെ.എസ്.എസ്.എം.) കീഴിലുള്ള പദ്ധതികളിലേക്ക് കൂടുതൽ രോഗികളെ ഉൾപ്പെടുത്തുന്നതിനും അവർക്ക് ആവശ്യമായ മരുന്നുകളും ചികിത്സാ സഹായങ്ങളും തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനും കൂടുതൽ ഫണ്ട് അനുവദിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അർഹരായ രോഗികൾക്ക് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഉൾപ്പെടെയുള്ള ആരോഗ്യ പദ്ധതികൾ വഴി ശരിയായ ചികിത്സ ഉറപ്പാക്കാൻ അടിയന്തിര ഇടപെടലുകൾ ഉണ്ടാകണമെന്ന് ചടങ്ങിൽ ആവശ്യമുയർന്നു. ആവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് കൃത്യമായ ഡാറ്റ ലഭ്യമാകണമെന്നും അതിന് എല്ലാ രോഗികളും കെ.എസ്.എസ്.എം. പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതിന്റെ ആവശ്യവും പരിപാടിയിൽ ഉയർന്നു. കോവിഡ് കാലത്ത് നടപ്പിലാക്കിയതുപോലെ ഭിന്നശേഷി സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള നടപടികൾ പൂർണ്ണമായും ഓൺലൈൻ വഴിയാക്കി കൂടുതൽ ലളിതമാക്കണമെന്ന് ഓൾ ഇന്ത്യ ഒക്യുപേഷണൽ തെറാപ്പിസ്റ്റ് അസോസിയേഷൻ സെക്രട്ടറിയും എം.എസ് ഹാർമണിയുടെ രക്ഷാധികാരിയുമായ ഡോ.ജോസഫ് സണ്ണി മുഖ്യപ്രഭാഷണത്തിൽ ആവശ്യപ്പെട്ടു.

ചികിത്സാസഹായം മാത്രമല്ല, കൃത്യമായ നയരൂപീകരണത്തിലൂടെയും പ്രവർത്തനങ്ങളിലൂടെയും കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ ‘അദൃശ്യ ഭിന്നശേഷി സൗഹൃദ സംസ്ഥാന’മാക്കി മാറ്റുകയാണ് എം.എസ് ഹാർമണിയുടെ ലക്ഷ്യമെന്ന് എം.എസ് ഹാർമണി പ്രസിഡന്റ് ദിപു ടി. തോമസ് വ്യക്തമാക്കി. ഫിറ്റ്‌നസ് വിദഗ്ദ്ധൻ രാജീവ് അമ്പാട്ടിന്റെ നേതൃത്വത്തിൽ രോഗികൾക്കായി പ്രത്യേക വാം-അപ്പ് ആക്റ്റിവിറ്റികളും മാനസിക ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ഡോ.വിവേകിന്റെ ക്ലാസും നടന്നു. പ്രമുഖ ന്യൂറോളജിസ്റ്റുകളായ ഡോ.എ.എ.ഹരീഷ്, ഡോ.നീതു സുരേഷ്, ഡോ.സുരേഷ്‌കുമാർ ആർ., ഡോ.ശ്രുതി എസ്.നായർ, കേരള അസോസിയേഷൻ ഓഫ് ന്യൂറോളജിസ്റ്റ്സ് ഭാരവാഹികളായ ഡോ.ബി.രഘുനാഥ്, ഡോ.വി.ടി ഹരിദാസ്, കൊച്ചിൻ ന്യൂറോളജി സൊസൈറ്റി സെക്രട്ടറി ഡോ.ചന്തു പി, ഡോ.മാത്യു എബ്രഹാം, എം.എസ് ഹാർമണി സെക്രട്ടറി രോഹൻ ജോസഫ് മാത്യു എന്നിവരും ചടങ്ങിൽ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...