ഡോ. എം.എസ്. സുനിലിന്റെ 173 മത് സ്നേഹഭവനത്തിന്റെ താക്കോല്‍ കെ.ബി.ഗണേഷ്‌ കുമാർ എം.എല്‍.എ കൈമാറി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹ്യ പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവന രഹിതർക്ക് പണിതു നൽകുന്ന 173 – മത്തെ വീട് മെതുകുമ്മെൽ ഗ്രീഷ്മ ഭവനത്തിൽ ഗിരീഷിനും കുടുംബത്തിനുമായി വിദേശ മലയാളിയായ ജോമോന്റെ സഹായത്താൽ നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽ ദാനം കെ. ബി. ഗണേഷ്‌കുമാർ എം. എൽ. എ. നിർവഹിച്ചു. ചടങ്ങിൽ ലിൻസി വർഗീസ്, സജി കുമാർ, താജുദീൻ. എ., കെ. പി. ജയലാൽ, സന്തോഷ്. എം. സാം., അമ്പിളി എന്നിവർ പങ്കെടുത്തു.

നട്ടെല്ലിന് അകൽച്ച മൂലം കാലിന്റെ സ്വാധീനം നഷ്ടപ്പെട്ട ഗിരീഷും ഭാര്യയും രണ്ടു പെൺകുഞ്ഞുങ്ങളും താമസിച്ചുവന്നത് അടച്ചുറപ്പില്ലാത്ത  ഒരു ഷെഡിലായിരുന്നു. രണ്ടു മാസം പ്രായമായ കൈകുഞ്ഞുമായി എന്ത് ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടിയിരുന്ന അവരുടെ അവസ്ഥ നേരിട്ടു കാണാൻ ഇടയായ സുനില്‍ ടീച്ചർ വിദേശ മലയാളിയായ ജോമോൻ നൽകിയ മൂന്നര ലക്ഷം രൂപ ഉപയോഗിച്ച് രണ്ടു മുറികളും ഹാളും അടുക്കളയും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ 600 സ്കയര്‍ ഫീറ്റ്‌  വലുപ്പമുള്ള വീട് നിർമ്മിച്ചു നൽകുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...