20 കോടിയുടെ പ്രാദേശിക പദ്ധതികള്‍ക്ക് അനുമതി : വി.എസ് സുനില്‍കുമാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്രാദേശിക ഭക്ഷ്യസുരക്ഷയ്ക്കും കാര്‍ഷിക വരുമാനം വര്‍ധിപ്പിക്കുന്നതിനുമുള്ള പദ്ധതികള്‍ക്ക് അനുമതി. 20 കോടിയുടെ പ്രാദേശിക പദ്ധതികള്‍ക്കാണ് അനുമതി ലഭിച്ചതെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ അറിയിച്ചു. സുഭിക്ഷ കേരളം സംയ്യോജിത ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി പ്രാദേശിക ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് ഏഴ് പ്രാദേശിക പ്രാധാന്യമുള്ള പദ്ധതികള്‍ക്കാണ് രാഷ്ട്രീയ കൃഷി വികാസ് യോജന (ആര്‍.കെ.വി.വൈ) പ്രകാരം ഭരണാനുമതി ലഭിച്ചത്.

തൃശ്ശൂര്‍ ഒല്ലൂക്കര ബ്ലോക്കിലെ മാടക്കത്തറ പഞ്ചായത്തില്‍ നെല്‍കൃഷിയിലെ ജലസേചന സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള ഏഴരക്കോടിയുടെ പദ്ധതിയാണ് ആദ്യത്തേത്. പാടശേഖരണങ്ങള്‍ക്കുവേണ്ട 15 എച്ച്.പി മോട്ടോര്‍ പമ്പുകള്‍, മോട്ടോര്‍ ഷെഡിന്റെ പൂര്‍ത്തീകരണം, 150 എം പി.വി.സി പൈപ്പ് ലൈനുകളുടെ സ്ഥാപനം എന്നിവയ്ക്കാണ് തുക വിനിയോഗിക്കുന്നത്. ചിറ്റൂര്‍ ബ്ലോക്കിലെ യന്ത്രവല്‍കൃത കൃഷി രീതികള്‍ക്കായി 1.78 കോടി രൂപ അനുവദിച്ചു. അതിന് കൃഷിഭൂമി തയ്യാറാക്കലിനുവേണ്ട എസ്‌കവേറ്ററുകള്‍ അഗ്രോ സര്‍വ്വീസ് സെന്ററുകളിലൂടെ ലഭിക്കും.

കൂണ്‍ കൃഷി ചെയ്യുന്നതിനായി സുഭിക്ഷ കേരള പദ്ധതി പ്രകാരം ഒട്ടനവധി ചെറുപ്പക്കാര്‍ മുന്നോട്ടുവന്നതിന്റെ അടിസ്ഥാനത്തില്‍ സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് കൂണ്‍കൃഷി യൂണിറ്റുകളുടെ സഹായത്തിനായി 56 ലക്ഷം രൂപ പദ്ധതിപ്രകാരം അനുവദിച്ചു. ഭൗമസൂചികാ പദവി ലഭിച്ചിട്ടുള്ള ഇടുക്കിയിലെ മറയൂര്‍ ശര്‍ക്കര നിര്‍മ്മാണ യൂണിറ്റുകള്‍ക്ക് പദ്ധതിപ്രകാരം 27 ലക്ഷം രൂപയും അനുവദിച്ചു.

കാന്തള്ളൂര്‍ പ്രദേശത്തെ കര്‍ഷകസംഘങ്ങളുടെ ആവശ്യപ്രകാരമാണ് തുക അനുവദിച്ചത്. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ വഴി 12 യൂണിറ്റുകള്‍ക്കായിരിക്കും ഈ ധനസഹായം നല്‍കുക. മൂല്യവര്‍ധനവിലൂടെ കാര്‍ഷിക വരുമാനം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മൂല്യവര്‍ധിത ഉത്പന്ന നിര്‍മ്മാണ യൂണിറ്റുകള്‍ക്കും ആര്‍.കെ.വി.വൈ ധനസഹായം ലഭിച്ചു. ഇതില്‍ പ്രധാനപ്പെട്ടത് കശുമാവ് കര്‍ഷകര്‍ക്കുള്ള ധനസഹായമാണ്.

കശുമാവിന്റെ അതിസാന്ദ്രതാ കൃഷിക്കും (2500 ഏക്കര്‍) സാധാരണ കൃഷിക്കും കൃഷി വികസനത്തിന് ധനസഹായം നല്‍കും. ഇതോടൊപ്പം മൂല്യവര്‍ദ്ധിത ഉത്പന്ന നിര്‍മ്മാണത്തിനായി 2.46 കോടി രൂപ പ്രത്യേകം അനുവദിച്ചു. കശുമാങ്ങയില്‍ നിന്നും ആപ്പിള്‍ജ്യൂസ്, സാന്ദ്രീകൃത ശീതളപാനീയം (കാര്‍ബണേറ്റഡ് ഡ്രിങ്ക്) എന്നിവ നിര്‍മ്മിക്കുന്നതിന് കാസര്‍കോട് ജില്ലയിലെ കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്നതാണ് ഈ പദ്ധതി. പ്ലാന്റേഷന്‍ കോര്‍പറേഷന്‍ വഴിയാണ് ധനസഹായം നല്‍കുന്നത്.

പ്ലാന്റേഷന്‍ കോര്‍പ്പറേഷന് 2.2 കോടിയുടെ പാഷന്‍ ഫ്രൂട്ടിന്റെ പദ്ധതി കൂടി അനുവദിച്ചു. പത്തനംതിട്ട, എറണാകുളം, കാസര്‍കോട് ജില്ലകളില്‍ പാഷന്‍ഫ്രൂട്ട് കൃഷി വ്യാപനത്തിനാണ് (125 ഏക്കര്‍) പദ്ധതി. പാഷന്‍ഫ്രൂട്ടിന്റെ മൂല്യവര്‍ദ്ധിത യൂണിറ്റുകളുടെ നിര്‍മ്മാണത്തിനും പദ്ധതിയില്‍ തുക വകയിരുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...