കേരള കോ-ഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ യൂണിയന്‍ (സിഐടിയു) ; പ്രതിഷേധ സമരം നാളെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രാഥമിക കാർഷിക വായ്‌പ സഹകരണ സംഘങ്ങൾക്കും ഗ്രാമ വികസന ബാങ്കുകൾക്കും ഹാനികരമായ ബാങ്കിങ്‌ നിയന്ത്രണ നിയമ ഭേദഗതികൾ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കേരള കോ ഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ യൂണിയൻ (സിഐടിയു) പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്‌ച ജില്ലയിലെ 30 കേന്ദ്രങ്ങളിൽ പോസ്‌റ്റോഫീസുകൾക്ക്‌ മുമ്പിൽ പ്രതിഷേധ സമരം സംഘടിപ്പിക്കും.

സഹകരണ സംഘങ്ങൾക്ക്‌ ബാങ്ക്‌, ബാങ്കർ, ബാങ്കിങ്‌ എന്നീ പദങ്ങൾ ഉപയോഗിക്കാനോ ചെക്ക്‌ കൈകാര്യം ചെയ്യാനോ പാടില്ലെന്നാണ്‌ ബാങ്കിങ്‌ റെഗുലേഷൻ ആക്ടിലെ മൂന്നാം വകുപ്പിലെ ഭേദഗതി. 56–-ാം വകുപ്പിൽ ഭേദഗതി വരുത്തി അർബൻ ബാങ്ക്‌ ഉൾപ്പെടെയുള്ള സഹകരണ ബാങ്കുകളെ പൂർണമായും സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽനിന്ന്‌ ഒഴിവാക്കി തങ്ങളുടെ വരുതിയിൽ കൊണ്ടുവന്ന്‌ സ്വകാര്യ കുത്തകകൾക്കും കോർപ്പറേറ്റുകൾക്കും കൊള്ളയടിക്കാനുള്ള അവസരമൊരുക്കിയിരിക്കുകയാണ്‌. സംസ്ഥാനത്തെ സഹകരണ വായ്‌പാ മേഖലയെ ഉന്മൂലനം ചെയ്യാനാണ്‌ ബിആർ ആക്ട്‌ ഭേദഗതിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ ആരോപിച്ചു.

സമരത്തിന്റെ ജില്ലാതല ഉദ്‌ഘാടനം കൈപ്പട്ടൂർ പോസ്‌റ്റോഫീസിന്‌ മുന്നിൽ സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പി ജെ അജയകുമാർ നിര്‍വഹിക്കും. യൂണിയൻ അംഗങ്ങൾ 12ന്‌ ജോലി അവസാനിപ്പിച്ച്‌ 12.30 മുതൽ നിശ്ചയിച്ച്‌ നൽകിയിട്ടുള്ള സമര കേന്ദ്രങ്ങളിൽ പങ്കെടുക്കണമെന്ന്‌ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ കെ പി ശിവദാസും സെക്രട്ടറി ജി കൃഷ്‌ണകുമാറും അഭ്യർഥിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...