ഡോ.എം.എസ് സുനിലിന്റെ 233 – മത് സ്നേഹഭവനം വിധവയായ മണിഅമ്മയ്ക്കും കുടുംബത്തിനും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ് സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ താമസിക്കുന്ന നിരാലംബർക്കു പണിത് നൽകുന്ന 233 – മത് സ്നേഹഭവനം ന്യൂയോർക്കിലുള്ള സണ്ണി ബെറ്റിയുടെയും കുടുംബത്തിന്റെയും സഹായത്താൽ പള്ളിക്കൽ കള്ളപ്പഞ്ചിറ സതീഷ് ഭവനത്തിൽ വിധവയായ മണിയമ്മയ്ക്കും കുടുംബത്തിനുമായി നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും സണ്ണിയുടെ സഹോദരൻ പി.ജെ ലൂക്കോസും സുഹൃത്തായ റിട്ട.എ.സി.പി ജോർജ് കോശിയും ചേർന്ന് നിർവഹിച്ചു. വർഷങ്ങളായി ഇടിഞ്ഞുവീണ ഒറ്റമുറി വീട്ടിൽ ആയിരുന്നു അഞ്ച് അംഗങ്ങൾ അടങ്ങിയ മണിയമ്മയും കുടുംബവും താമസിച്ചിരുന്നത്. വിധവയായ മണിയമ്മയും മകൾ ശ്രീജയും അസുഖ ബാധിതരായി ചികിത്സയിലായിരുന്നു.

ശ്രീജയുടെ ഭർത്താവായ അഭിലാഷ് കൂലിവേല ചെയ്തു കൊണ്ടുവരുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് രണ്ടു കുട്ടികൾ ഉൾപ്പെടെയുള്ള ഇവരുടെ അഞ്ചംഗ കുടുംബം കഴിഞ്ഞിരുന്നത്. നിത്യ ചിലവിനും ചികിത്സയ്ക്കുമായി ബുദ്ധിമുട്ടിയിരുന്ന ഇവർ അടച്ചുറപ്പുള്ള ഒരു വീടിനായി മുട്ടാത്ത വാതിലുകളില്ല. ഇവരുടെ ദയനീയാവസ്ഥ മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി രണ്ട് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് നിർമ്മിച്ച് നൽകുകയായിരുന്നു. ചടങ്ങിൽ വാർഡ് മെമ്പർ ജഗദീശൻ, അഡ്വ.അജി ജോർജ്, കുഞ്ഞുമോൾ ലൂക്കോസ്, കെ.പി ജയലാൽ, മന്മഥൻ പിള്ള., ശ്രീലത തങ്കച്ചി എന്നിവർ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീടിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 87 ഗ്രാം എംഡിഎംഎ പിടികൂടി ; കസ്റ്റഡിയിലെടുത്ത പ്രതി...

0
കഠിനംകുളം : പുതുക്കുറിച്ചി ചേരമാൻതുരുത്തിൽ വീടിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 87...

ആക്രമണം തുടർന്ന് അമേരിക്ക ; ശക്തമായി പ്രതിരോധിച്ച് ഇറാൻ

0
ടെഹ്‌റാൻ : ഇറാനെതിരെ വീണ്ടും അമേരിക്കൻ ആക്രമണം. തുടർച്ചയായ പന്ത്രണ്ടാം ദിവസമാണ്...

സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം ; പ്രതിയെ ജാമ്യത്തിൽ വിട്ടതിൽ പ്രതിഷേധം

0
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത്...

നടൻ ടോവിനോ തോമസിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ

0
ഇരിങ്ങാലക്കുട : ടോവിനോ തോമസിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ. ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി...