എംഎസ്എഫ് പ്രവര്‍ത്തകരെ കൈവിലങ്ങ് അണിയിച്ച സംഭവം ; അന്വഷണ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തില്‍ പ്രതിഷേധിച്ച എംഎസ്എഫ് പ്രവര്‍ത്തകരെ കൈവിലങ്ങ് അണിയിച്ച സംഭവത്തില്‍ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. കൊയിലാണ്ടി എസ്‌ഐക്കെതിരെ അന്വേഷണം നടത്താനാണ് ഉത്തരവ്. റൂറല്‍ എസ് പി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണ്‍ കെ ബൈജു നാഥിന്റെ ഉത്തരവ്.

കോഴിക്കോട് കൊയിലാണ്ടിയില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ കരിങ്കൊടി കാണിച്ചതിനാണ് എംഎസ്എഫ് കോഴിക്കോട് ജില്ലാ ക്യാമ്പസ് വിങ് കണ്‍വീണര്‍ ടി ടി അഫ്രീന്‍, മണ്ഡലം സെക്രട്ടറി സി ഫസീഹ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. കൈവിലങ്ങ് അണിയിച്ചാണ് ഇവരെ പോലീസ് സ്റ്റേഷനില്‍നിന്ന് വൈദ്യ പരിശോധനയ്ക്കും പിന്നീട് കോടതിയിലേക്കും കൊണ്ടുപോയത്. കൊയിലാണ്ടിയില്‍ പൊതു പരിപാടിക്കായി മന്ത്രിയെത്തുന്നതിന്റെ തൊട്ടു മുമ്പാണ് റോഡരികില്‍ വെച്ച് എം എസ് എഫ് ക്യാമ്പസ് വിംഗ് ജില്ലാ കണ്‍വീനര്‍ അഫ്രിന്‍, മണ്ഡലം സെക്രട്ടറി ഫസീഹ് എന്നിവരെ പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ലയില്‍ തട്ടുകടകളില്‍ നിന്നും പാചകവാതക സിലിണ്ടറുകള്‍ മോഷണം പോകുന്നത് വ്യാപകമായി : പോലീസ് അന്വേഷണം...

0
തിരുവല്ല : തിരുവല്ല കുറ്റൂരില്‍ തട്ടുകടകളില്‍ നിന്നും പാചകവാത സിലിണ്ടറുകള്‍ മോഷണം...

പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളില്‍ എസ്.പി.സി യൂണിറ്റിന്റെ ഓണം ക്യാമ്പ് നടന്നു

0
പത്തനംതിട്ട : പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ...

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....