ഓണം വ്യതസ്തമാക്കി ആഘോഷിച്ച് വെച്ചൂച്ചിറ എണ്ണൂറാംവയൽ സിഎംഎസ്എൽപി സ്കൂള്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : നന്മയുടെ ഒരുമയുടെ ആഘോഷമായ ഓണം വ്യതസ്തമാക്കി ആഘോഷിച്ച് വെച്ചൂച്ചിറ എണ്ണൂറാംവയൽ സിഎംഎസ് എൽ പി സ്കൂള്‍. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ കോവിഡുമൂലം നഷ്ടമായ ഓണാഘോഷങ്ങളുടെ പൊലിമ തിരികെപിടിക്കുന്ന വിധത്തിലായിരുന്നു സ്കൂളിൽ ഓണാഘോഷ പരിപാടികൾ ഒരുക്കിയത്. അത്തം മുതൽ പത്തു നാൾ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്കൊപ്പം കുട്ടികൾ നന്മയുടെ പൂക്കളങ്ങളും തീർത്തു. വിദ്യാലയത്തിൽ നടന്ന പൂക്കളമൊരുക്കലും തിരുവാതിരയും തുമ്പി തുള്ളലും ആവേശം വിതറിയ വഴുക്ക് മരം കയറ്റം, തലയണയടി, ഉറിയടി, വടം വലി മത്സരങ്ങളും കുട്ടികൾക്ക് ഓണാഘോഷങ്ങളുടെ തനിമ ഒട്ടും ചോരാതെ പകർന്നു നൽകി.

കുട്ടികളും രക്ഷിതാക്കളും സമൂഹത്തിലെ വിശിഷ്ട വ്യക്തിത്വങ്ങളും പങ്കാളികളായ വിഭവ സമൃദ്ധമായ ഓണ സദ്യയും കൂടി ചേർന്നപ്പോൾ ഓണാഘോഷം പൊടി പൊടിച്ചു. സ്കൂൾ ലോക്കൽ മാനേജർ റവ.സോജി വർഗീസ് ജോൺ, വെച്ചൂച്ചിറ സർക്കിൾ ഇൻസ്‌പെക്ടർ ജർലിൻ വി സ്കറിയ, സബ് ഇൻസ്‌പെക്ടർ സണ്ണിക്കുട്ടി, ഡോ.മനു വർഗീസ്, എസ്.ബി.ഐ ബാങ്ക് മാനേജർ ശ്യാം, പി.ടി മാത്യു, പി.ടി.എ പ്രസിഡന്റ്‌ ഷൈനു ചാക്കോ, ഷൈനി ബോസ് എന്നിവർ പ്രസംഗിച്ചു.

അത്തം നാളിൽ തുടക്കമിട്ട കുട്ടികളുടെ നന്മപൂക്കളമൊരുക്കൽ തിരുവോണ ദിനം വരെ നീണ്ടു നിൽക്കും. ഈ ദിനങ്ങളിൽ സമൂഹത്തിലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന 10 കുടുംബങ്ങൾക്ക് കുട്ടികളുടെ വകയായി ഓണക്കിറ്റും ഓണക്കോടിയും സമ്മാനിക്കും. വെച്ചൂച്ചിറ ബി.എം.സി ആശുപത്രിയുമായി ചേർന്ന് 10 രോഗികൾക്ക് സൗജന്യമായി സ്കാനിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. തിരുവോണ ദിനത്തിൽ കുട്ടികളുടെ റേഡിയോ സ്റ്റേഷനായ എണ്ണൂറാംവയൽ എം.എമ്മിൽ ആകർഷകങ്ങളായ ഓണപരിപാടികളും സംപ്രേഷണം ചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ബ്ലീച്ചിംഗ് പൗഡർ പർച്ചേസ് വിജിലൻസ് അന്വേഷിക്കും : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ബ്ലീച്ചിംഗ്...

വീണ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചുവെന്നും ഇതിന്റെ രേഖകൾ വീണയുടെ ഡയറിയിൽ നിന്ന്...

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെൻ്റ്...