കണ്ടെയിനര്‍ ട്രക്ക്​ കാറിലിടിച്ച്‌​ നാലു വയസ്സുള്ള കുഞ്ഞടക്കം മൂന്നു പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ : മുംബൈ – പൂനെ എക്സ് പ്രസ്  ഹൈവേയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കണ്ടെയ്നര്‍ ട്രക്ക്​ കാറിലിടിച്ച്‌​ ഒരു കുടുംബത്തിലെ മൂന്നു​പേര്‍ മരിച്ചു . ഭാര്യയുടെ സഹോദരന്റെ വിവാഹത്തില്‍ പങ്കെടുത്ത്‌ പൂനെയില്‍ നിന്ന് മടങ്ങുകയായിരുന്ന ജാക്വീന്‍ ചൗട്ടിയാര്‍ , ഭാര്യ ലൂയിസ, 4 വയസ്സുള്ള മകന്‍ ഡാരിലിന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ട്​ ട്രക്കുകള്‍ക്കിടയില്‍പ്പെട്ട കാര്‍ ​ഞെരിഞ്ഞമര്‍ന്ന് ​പൂര്‍ണ്ണമായി തകര്‍ന്നു.

ഹ്യുണ്ടായ് ഐ 10 കാറില്‍ സഞ്ചരിച്ച നാല് വയസുള്ള ആണ്‍കുട്ടി ഉള്‍പ്പെടെ കുടുംബത്തിലെ മൂന്നുപേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത് . അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കാറിന്റെ മുന്നിലുണ്ടായിരുന്ന മറ്റൊരു ട്രക്കിലെ കാമറയില്‍ പതിഞ്ഞു. അമിതവേഗതയിലെത്തിയ ട്രക്ക്​ ആദ്യം കാറില്‍ ഇടിക്കുകയും തുടര്‍ന്ന് കാര്‍ മറ്റൊരു ട്രക്കിലിടിക്കുകയുമായിരുന്നു. പിന്നീട്​ അല്‍പംകൂടി മുന്നോട്ട്​ നീങ്ങിയ ട്രക്ക്​ റോഡിന്​ കുറുകെ മറിഞ്ഞു. അപകടത്തെ തുടര്‍ന്ന് കാറിന് തീപിടിച്ചു. കാറിലെ യാത്രക്കാര്‍ സംഭവസ്​ഥലത്ത് ​വെച്ചു തന്നെ മരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...