വി.ഡി സതീശന്റെ വനവാസ പ്രഖ്യാപനം അരാഷ്ട്രീയമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വി.ഡി സതീശന്റെ വനവാസ പ്രഖ്യാപനം അരാഷ്ട്രീയമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. തെരഞ്ഞെടുപ്പ് പ്രവർത്തനമെന്നത് ജയവും തോൽവിയും നോക്കിയുള്ള ഒന്നല്ല. ഭരിക്കുകയാണെങ്കിൽ തുടരുക ഭരണമില്ലെങ്കിൽ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുക എന്ന രീതി തീർത്തും അരാഷ്ട്രീയമാണ്. അത്തരം വാദത്തോട് യോജിപ്പില്ലയെന്നും റിയാസ്. മൊത്തം വോട്ട് ചെയ്തതിൽ 53 ശതമാനംപേരും സ്ത്രീകളാണ്. പുരുഷ വോട്ടർമാരെക്കാൾ ആറ് ശതമാനം അധികം സ്ത്രീകൾ വോട്ട് ചെയ്തിട്ടുണ്ട്.

ഇന്ത്യയിൽ ഇത്രയധികം സ്ത്രീ വോട്ടർമാരുടെ തോത് വർധിച്ച സംസ്ഥാനങ്ങളിലൊക്കെ സർക്കാരിന് അനുകൂലമായ വിധിയാണ് വന്നിട്ടുള്ളതെന്നും റിയാസ് പറഞ്ഞു. ബേപ്പൂരിൽ മികച്ച വിജയം നേടും. 2021ൽ കിട്ടിയതിനേക്കാൾ വോട്ട് ഇത്തവണ എൽഡിഎഫ് ബേപ്പൂരിൽ നേടും. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഭരണം പിടിക്കാൻ പേകുന്നുവെന്ന് പറഞ്ഞ് പണം പിരിക്കുകയാണ് യുഡിഎഫ് എന്നും പലരും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ ആറ് തൊഴിലാളികൾ മരിച്ചു ; 14 പേർക്ക് പരിക്ക്

0
ഡെറാഢൂൺ: ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിന് പിന്നാലെ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളായ...

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ചീഞ്ഞഴുകിയ പച്ചക്കറികളും മാംസവും പിടിച്ചെടുത്തു; പ്രമുഖ ഹോട്ടലുകൾക്കും പബ്ബുകൾക്കുമെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ...