കൈക്കൂലി കേസില്‍ ഫസ്റ്റ് ഗ്രേഡ് സര്‍വ്വേയറെ വിജിലന്‍സ് കോടതി ശിക്ഷിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൈക്കൂലി കേസില്‍ ഫസ്റ്റ് ഗ്രേഡ് സര്‍വ്വേയറെ വിജിലന്‍സ് കോടതി നാല് വര്‍ഷം കഠിന തടവിനും 25,000 രൂപ പിഴ അടയ്ക്കുവാനും ശിക്ഷിച്ചു. തിരുവനന്തപുരം ചിറയന്‍കീഴ് സ്വദേശിയുടെ പേരിലുള്ള വസ്തു അളന്നു തിട്ടപ്പെടുത്തി റിപ്പോര്‍ട്ട് നല്‍കുന്നതിനായി 10,000 രൂപ കൈക്കൂലി വാങ്ങിയ തിരുവനന്തപുരം താലൂക്ക് ഭൂരേഖ തഹസില്‍ദാര്‍ ഓഫീസിലെ മുന്‍ സര്‍വ്വേയറും നിലവില്‍ കാസര്‍ഗോഡ് സര്‍വ്വേ സൂപ്രണ്ട് ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് സര്‍വ്വേയറുമായ തിരുവനന്തപുരം കുര്യാത്തി സ്വദേശി ഗിരീശന്‍ സി. യെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ശിക്ഷിച്ചത്.

2022-ല്‍ തിരുവനന്തപുരം ചിറയന്‍കീഴ് സ്വദേശിയായ പരാതിക്കാരന്റെ പേരിലുള്ള രണ്ട് ഏക്കര്‍ വസ്തുവില്‍ നിന്നും ഒരേക്കര്‍ വസ്തു, മരണപ്പെട്ടു പോയ സഹോദരിയുടെ മകന്‍ തന്റെ  പേരിലേക്ക് പോക്കുവരവ് ചെയ്തത് സംബന്ധിച്ച് പരാതിക്കാരന്‍ തിരുവനന്തപുരം താലൂക്ക് ഭൂരേഖ തഹസില്‍ദാര്‍ ഓഫീസില്‍ പരാതി സമര്‍പ്പിച്ചിരുന്നു. വസ്തു അളന്ന് തിട്ടപ്പെടുത്തി റിപ്പോര്‍ട്ട് നല്‍കുന്നതിനായി ചുമതലപ്പെടുത്തിയിരുന്ന താലൂക്ക് ഭൂരേഖ തഹസില്‍ദാര്‍ ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് സര്‍വ്വേയര്‍ ആയ ഗിരീശന്‍.സി യഥാസമയം റിപ്പോര്‍ട്ട് നല്‍കിയിരുന്നില്ല. പരാതിക്കാരന്‍ ഗിരീശനെ നേരില്‍ കണ്ടപ്പോള്‍ റിപ്പോര്‍ട്ട് അയക്കുന്നതിനായി ഗിരീശന്‍ 10,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് കൈക്കൂലി തുകയായ 10,000 രൂപ ഗിരീശന്‍ പരാതിക്കാരനില്‍ നിന്നും വാങ്ങുന്നതിനിടെ വിജിലന്‍സ് കൈയ്യോടെ പിടികൂടുകയായിരുന്നു.

ഈ സംഭവത്തിലാണ് ഗിരീശന്‍.സി കുറ്റക്കാരനാണെന്ന് കണ്ടെത്തി തിരുവനന്തപുരം വിജിലന്‍സ് കോടതി ശിക്ഷ വിധിച്ചത്. പ്രതിയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ റിമാന്റ് ചെയ്തു. തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജ് എ. മനോജ് ആണ് വിധി പുറപ്പെടുവിച്ചത്. തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ്-I ലെ മുന്‍ പോലീസ് സൂപ്രണ്ട് കെ.ഇ.ബൈജു, മുന്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാരായ പ്രസാദ് എം., പ്രശാന്ത് കെ.എസ്., ജിജി എന്‍. എന്നിവര്‍ അന്വേഷണം നടത്തിയ കേസില്‍ മുന്‍ പോലീസ് സൂപ്രണ്ട് റെജി ജേക്കബ് ഐ.പി.എസ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. വിജിലന്‍സിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വീണാ സതീശന്‍ ഹാജരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ ആറ് തൊഴിലാളികൾ മരിച്ചു ; 14 പേർക്ക് പരിക്ക്

0
ഡെറാഢൂൺ: ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിന് പിന്നാലെ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളായ...

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ചീഞ്ഞഴുകിയ പച്ചക്കറികളും മാംസവും പിടിച്ചെടുത്തു; പ്രമുഖ ഹോട്ടലുകൾക്കും പബ്ബുകൾക്കുമെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ...