മുഖ്യമന്ത്രിയെ തീരുമാനിക്കാൻ പ്രാപ്തരായ നേതാക്കൾ ആണ് ഹൈക്കമാൻഡിൽ ഉള്ളതെന്ന് മുഹമ്മദ്‌ ഷിയാസ്

For full experience, Download our mobile application:
Get it on Google Play

എറണാകുളം: മുഖ്യമന്ത്രിയെ തീരുമാനിക്കാൻ പ്രാപ്തരായ നേതാക്കൾ ആണ് ഹൈക്കമാൻഡിൽ ഉള്ളതെന്നും ഉചിതമായ തീരുമാനം എടുക്കുമെന്നും എറണാകുളം ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസ് പറഞ്ഞു. ജനവികാരം മാനിച്ചുള്ള തീരുമാനം ഉണ്ടാകണം. എറണാകുളത്തെ വിജയ ശില്പി, പ്രതിപക്ഷ നേതാവ് ആണെന്നും മുഹമ്മദ്‌ ഷിയാസ് പറഞ്ഞു. വൻ വിജയാഘോഷം പ്ലാൻ ചെയ്യുന്നുണ്ട്. ജനങ്ങൾ കാണിച്ചത് ഉത്തരവാദിത്ത ബോധമാണ്. എറണാകുളം തൂത്തുവാരാൻ അതു സഹായിച്ചു. കൊച്ചിയിലെ ജനം മത നിരപേക്ഷത തെളിയിച്ചു.

ലത്തീൻ സഭ മതേതര നിലപാട് എടുത്ത സഭയാണ്. മതനിരപേക്ഷ നിലപാട് സഭ ആത്മാഭിമാനത്തോടെ സ്വീകരിച്ചു. മുനമ്പം വിഷയം കയ്യടക്കത്തോടെ ഡീൽ ചെയ്തുവെന്നും മുഹമ്മദ്‌ ഷിയാസ് പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി ചർച്ചകളിലേക്ക് കടന്ന് കോൺഗ്രസ്. മുഖ്യമന്ത്രി ചർച്ചകൾക്കായി ദില്ലിയിൽ നിർണ്ണായക യോഗം ഇന്ന് ചേരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ വൈകിട്ട് മൂന്ന് മണിക്കാണ് യോഗം ചേരുക. രാഹുൽ ഗാന്ധിയും കേരളത്തിൽ നിന്നെത്തുന്ന കെ സി വേണുഗോപാലും യോഗത്തില്‍ പങ്കെടുക്കും എന്നാണ് വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...