ഈജിപ്ത് ജയിലിൽ തടവിലായിരുന്ന അൽ ജസീറ റിപ്പോർട്ടർ മഹ്മൂദ് ഹുസൈന് 4 വർഷങ്ങൾക്കു ശേഷം മോചനം

For full experience, Download our mobile application:
Get it on Google Play

ഈജിപ്ത് : 4 വർഷമായി തടവിലായിരുന്ന ഖത്തർ അൽ ജസീറ റിപ്പോർട്ടർ മഹ്മൂദ് ഹുസൈനെ ജയിലിൽ നിന്ന് മോചിപ്പിച്ച് ഈജിപ്ത്. 2016 ഡിസംബറിൽ കരുതൽ തടങ്കലിൽ ആക്കിയിരുന്ന മഹ്മൂദിനെയാണ് 4 വർഷങ്ങൾക്കു ശേഷം മോചിപ്പിച്ചത്.

മകൾ അസ്സഹ്റ ഹുസൈൻ വാർത്താ ഏജൻസികളും ഇക്കാര്യം സ്ഥിരീകരിച്ചു. 54കാരനായ മഹ്മൂദ് ദീർഘകാലം അൽജസീറ അറബിക് ചാനലിനു വേണ്ടി ഫ്രീലാൻസായി പ്രവർത്തിച്ചിരുന്നു. 2010ൽ മുഴുവൻ സമയ മാധ്യമ പ്രവർത്തകനായി. ആദ്യം കെയ്‌റോയിലും പിന്നീട് ദോഹയിലും ജോലി ചെയ്ത അദ്ദേഹം അവധിക്കാലത്ത് കുടുംബത്തെ സന്ദർശിക്കാൻ എത്തിയപ്പോൾ അറസ്റ്റിലാവുകയായിരുന്നു. 2016 ഡിസംബർ 23ന് അറസ്റ്റ് ചെയ്ത അദ്ദേഹത്തെ അഭിഭാഷകന്റെ സാന്നിധ്യമില്ലാതെ 15 മണിക്കൂറിലേറെ ചോദ്യം ചെയ്തു.

തുടർന്ന് വിട്ടയച്ച ശേഷം ഒരു ദിവസത്തിന് ശേഷം വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. തെറ്റായ വാർത്തകൾ നൽകി രാജ്യത്തിന്റെ പ്രതിഛായ തകർക്കുന്നു എന്നും ഇതിനായി വിദേശ രാജ്യങ്ങളിൽ നിന്ന് സഹായം ലഭിക്കുന്നു എന്നും ആരോപിച്ചുകൊണ്ടായിരുന്നു ഈജിപ്ത് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. എന്നാൽ ആരോപണങ്ങൾ തെളിയിക്കാൻ ആഭ്യന്തര മന്ത്രാലയത്തിനു കഴിഞ്ഞില്ല. അതിനാൽ തന്നെ കുറ്റം ചുമത്താതെയാണ് അദ്ദേഹത്തെ ജയിലിൽ പാർപ്പിച്ചിരുന്നത്. മഹ്മൂദിന്റെ മോചനത്തിനായി അൽ ജസീറ ലോകവ്യാപകമായി ക്യാമ്പയിൻ നടത്തിയിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി ആരോപണം : എഡിജിപി എം ആർ അജിത് കുമാറിൻ്റെ ഓഫീസിലെ...

0
ആലപ്പുഴ: പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നയിച്ച നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത്...

ആലുവയിലെ ഏഴ് വയസുകാരിയുടെ കൊലപാതകം : പ്രതികളെ വെറുതെ വിട്ട പോക്സോ കോടതി വിധിക്കെതിരെ...

0
കൊച്ചി: അഭിഭാഷകന്‍റെ വീട്ടില്‍ വീട്ടുജോലിക്കായി എത്തിച്ച ഏഴു വയസുകാരി ക്രൂരപീഡനത്തിന് ഇരയായി...

രഹസ്യ വിവരം കിട്ടി ചാക്കയിലെ സ്കൂളിന് സമീപത്ത് വന്നപ്പോൾ കിട്ടിയത് 8 കിലോ കഞ്ചാവ്...

0
തിരുവനന്തപുരം: ചാക്ക യുപിഎസിന് സമീപത്തുനിന്ന് എട്ട് കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസിൽ...

പശ്ചിമ ബംഗാളിലെ സാഹചര്യം നിരീക്ഷിച്ച് ബിജെപി നേതൃത്വം ; തൃണമൂൽ വിമതരെ പാർട്ടിയിലേക്ക് ക്ഷണിക്കില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി നിരീക്ഷിച്ച് ബിജെപി...