ദേശീയ പാതാ വികസനം 2025 ഓടെ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ദേശീയ പാതാ വികസനം 2025 ഓടെ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കാളവണ്ടി പോകുന്ന കാലം തൊട്ടുള്ള റോഡാണ് കേരളത്തിലേത്. അതാണ് വീതി കൂട്ടുന്നത്. നല്ല ഡിസൈനുകളുളള റോഡുകള്‍ വേണമെന്നും ഇല്ലെങ്കില്‍ ഭാവിയില്‍ പ്രശ്നമാകുമെന്നു മന്ത്രി റിപ്പോട്ടറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ദേശീയ പാത വികസനം പ്രേം നസീറിന്‍റെ സിനിമ കളിക്കുന്ന കാലം തൊട്ട് മലയാളികളുടെ സ്വപ്നം ആണ്. 2016ലെ സര്‍ക്കാരിന്‍റെ കാലത്ത് ഭൂമി ഏറ്റെടുക്കലിന്‍റെ തുകയില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ വിഹിതം വര്‍ധിപ്പിച്ചു.

ഈ സര്‍ക്കാരിന്‍റെ കാലത്തും പ്രത്യേകം ശ്രദ്ധിക്കാന്‍ നിര്‍ദേശം നല്‍കി. എല്ലാ രണ്ടാഴ്ചയും മീറ്റിങ്ങില്‍ ഇക്കാര്യം പരിശോധിക്കും. സൈറ്റില്‍ പരിശോധന നടത്തും. 2025ഓടെ അത് പൂര്‍ത്തീകരിക്കാനാകും. സമീപകാലത്തുണ്ടായ വിവാദം കൊണ്ട് എല്ലാ റോഡും പിഡബ്ല്യൂഡിയുടെതല്ലെന്ന് ജനങ്ങള്‍ക്ക് മനസിലായി. മൂന്ന് ലക്ഷം കിലോ മീറ്റര്‍ റോഡില്‍ 30000 കിലോ മീറ്റര്‍ മാത്രമെ പൊതുമരാമത്ത് വകുപ്പിന്‍റെതായുള്ളൂ. ഏത് റോഡായാലും അത് നന്നാവണം. വാട്ടര്‍ അതോറിറ്റി കുടിവെള്ളത്തിനായി റോഡ് കുഴിക്കുന്നതാണ് മറ്റൊരു പ്രശ്നം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മയോട് ചോദിച്ചാൽ പിതാവ് ആരാണെന്ന് അറിയാം ; വിജയിക്കെതിരെ അധിക്ഷേപ പരാമർശവുമായി തമിഴ്നാട് ബിജെപി...

0
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നേതാക്കൾ തമ്മിലുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളും പോരും കടുക്കുകയാണ്....

പാലക്കാടന്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ അനധികൃത ഓണ്‍ലൈന്‍ ലോട്ടറി വില്‍പന ; പത്തു പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട്ടെ അതിര്‍ത്തി ഗ്രാമങ്ങളിലെ അനധികൃത ഓണ്‍ലൈന്‍ ലോട്ടറി വില്‍പനയുമായി ബന്ധപ്പെട്ട്...

തിരുവനന്തപുരത്ത് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു ; ആളെ തിരിച്ചറിഞ്ഞില്ല

0
തിരുവല്ലം : കഴക്കുടം കരോട് ദേശീയ പാതയിൽ വാഴമുട്ടം സിഗ്നലിന് സമീപം...

അത്തം പിറന്നു ; ഇനി പൂവിളിയുടെ പത്ത് നാൾ ; തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രക്ക്...

0
കൊച്ചി: സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി. അത്തം...