ബദരീനാഥ് : റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ബദരീനാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ക്ഷേത്ര വികസനത്തിനായി 5 കോടി രൂപ സംഭാവനയായി നല്‍കി. ഭഗവാന്‍റെ അനുഗ്രഹം തേടിയാണ് താന്‍ ക്ഷേത്രദര്‍ശനത്തിനെത്തിയതെന്ന് മുകേഷ് അംബാനി പ്രതികരിച്ചു. കഴിഞ്ഞ സെപ്തംബറില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയ മുകേഷ് അന്നദാന ഫണ്ടിലേക്ക് 1.51 കോടി സംഭാവന നല്‍കിയിരുന്നു. കൂട്ടാളികളോടൊപ്പം ഹെലികോപ്റ്ററിൽ ഹിമാലയൻ ക്ഷേത്രത്തിലെത്തിയ അംബാനി അവിടെ നടന്ന പൂജയിൽ പങ്കെടുത്തതായി ബദ്രി-കേദാർ ക്ഷേത്ര കമ്മിറ്റി വൈസ് പ്രസിഡന്‍റ് കിഷോർ പൻവാർ പറഞ്ഞു.
ബദരീനാഥ് ക്ഷേത്രത്തിന് മുകേഷ് അംബാനിയുടെ സംഭാവന 5 കോടി
RECENT NEWS
Advertisment