എറണാകുളം : മുളന്തുരുത്തിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ പിടികൂടി. ചോറ്റാനിക്കര സ്വദേശികളായ ശരത്, മിഥുന്‍, അതുല്‍ എന്നിവരാണ് അറസ്റ്റിലായത്. ലഹരി മാഫിയ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് പ്രതികളെന്ന് സംശയിക്കുന്നു .ഇവര്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് നിഗമനം.
ഇച്ചിരവയലില്‍ ജോജിയാണ് ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ കൊല്ലപ്പെട്ടത്. രണ്ട് ബൈക്കുകളിലെത്തിയ മൂന്നംഗ സംഘം ജോജിയെ വെട്ടുകയായിരുന്നു. ജോജിയുടെ കഴുത്തിനും നെഞ്ചിനുമാണ് വെട്ടേറ്റത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ജോജി മരിച്ചത്. ആക്രമണം തടയുന്നതിനിടെ പിതാവ് മത്തായിക്കും വെട്ടേറ്റു. കാലിന് ഗുരുതര പരുക്കേറ്റ മത്തായിയെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കി.