കരുവന്നൂര്‍ തട്ടിപ്പിന് പ്രത്യേക ലോക്കര്‍ ; ക്രൈംബ്രാഞ്ച് രേഖകള്‍ പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : കരുവന്നൂര്‍ ബാങ്കില്‍ അനധികൃത വായ്പകളുടെ രേഖകള്‍ സൂക്ഷിക്കാന്‍ പ്രത്യേക ലോക്കര്‍ സംവിധാനം. ബാങ്കില്‍ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിലാണു കണ്ടെത്തല്‍. അനധികൃത വായ്പ ഇടപാടുകാരുടെ രേഖകള്‍ അന്വേഷണസംഘം പിടിച്ചെടുത്തു.

അനധികൃത വായ്പകളുടെ ആധാരങ്ങളാണ് ഈ ലോക്കറിൽ സൂക്ഷിച്ചത്. 29 ആധാരങ്ങളാണ് ഇത്തരത്തിൽ ഉണ്ടായിരുന്നത്. ഉടമകളറിയാതെ ഈ ആധാരങ്ങളിലൂടെയാണു പ്രതികൾ വായ്പയെടുത്തു പണം തട്ടിയതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ഈ ലോക്കറുകളിൽനിന്ന് സ്വർണനാണയങ്ങൾ ഉൾപ്പെടെ ലഭിച്ചിട്ടുണ്ട്. അതേക്കുറിച്ചു കൂടുതൽ പരിശോധിച്ചു വരികയാണ്.

കരുവന്നൂർ ബാങ്കിന്റെ ഭാഗമായി ഒരു സൂപ്പർ മാർക്കറ്റ് ശൃംഖല പ്രവർത്തിക്കുന്നുണ്ട്. അതുമായി ബന്ധപ്പെട്ട പർച്ചേസ് നടത്തിയപ്പോൾ ലഭിച്ചതാണ് ഈ സ്വർണനാണയങ്ങൾ എന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക വിലയിരുത്തൽ. പ്രതികൾക്കെതിരെ കൂടുതൽ തെളിവുകളും പ്രതികൾ എവിടെയെല്ലാം സ്വത്തുക്കൾ വാങ്ങിക്കൂട്ടിയിട്ടുണ്ട് തുടങ്ങിയ വിവരങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു വരികയാണ്. നിക്ഷേപകർക്ക് തുക മടക്കി നൽകണമെങ്കിൽ പ്രതികളുടെ പേരിലുള്ള സ്വത്തുവകകൾ കണ്ടുകെട്ടണം. അതിനുള്ള നടപടികളും സമാന്തരമായി നടക്കുന്നുണ്ടെന്നാണ് വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...