മൂലത്തറ ഡാം അഴിമതി; ഏത് അന്വേഷണവും നേരിടാൻ തയ്യാറെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: മൂലത്തറ ഡാം അഴിമതി ആരോപണത്തിൽ ഏത് അന്വേഷണവും നേരിടാൻ തയ്യാറെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി. മന്ത്രിയെന്ന നിലയിൽ ഒരു അനധികൃത ഇടപെടലും നടത്തിയിട്ടില്ല. കോൺഗ്രസിന്‍റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് മൂലത്തറ ഡാം പുനർനിർമാണവുമായി ബന്ധപ്പെട്ട് അഴിമതി നടന്നെന്ന പരാതിയിൽ വിജിലൻസ് അന്വേഷണത്തിന് അനുമതിയായത്. ഉദ്യോഗസ്ഥ തലത്തിൽ അഴിമതി ചൂണ്ടികാട്ടി ഡി.വൈ.എഫ്.ഐ നൽകിയ പരാതിയിലായിരുന്നു നടപടി. എന്നാൽ മന്ത്രി തലത്തിൽ അഴിമതി നടന്നതായി കോൺഗ്രസ് ആരോപിച്ചു. ഒന്നാം പിണറായി സർക്കാറിലെ ജലവിഭവ വകുപ്പ് മന്ത്രിയായ കെ.കൃഷ്ണൻകുട്ടിക്കും പല മുതിർന്ന ജനതാദൾ നേതാക്കൾക്കും അഴിമതിയിൽ പങ്കുണ്ട് എന്നായിരുന്നു ആരോപണം. അതേസമയം വിജിലൻസ് അന്വേഷണം നടക്കട്ടെ എന്നും ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പാലക്കാട്: മൂലത്തറ ഡാം അഴിമതി ആരോപണത്തിൽ ഏത് അന്വേഷണവും നേരിടാൻ തയ്യാറെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി. മന്ത്രിയെന്ന നിലയിൽ ഒരു അനധികൃത ഇടപെടലും നടത്തിയിട്ടില്ല. കോൺഗ്രസിന്‍റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്നും മന്ത്രി വ്യക്തമാക്കി.കഴിഞ്ഞ ദിവസമാണ് മൂലത്തറ ഡാം പുനർനിർമാണവുമായി ബന്ധപെട്ട് അഴിമതി നടന്നെന്ന പരാതിയിൽ വിജിലൻസ് അന്വേഷണത്തിന് അനുമതിയായത്. ഉദ്യോഗസ്ഥ തലത്തിൽ അഴിമതി ചൂണ്ടികാട്ടി ഡി.വൈ.എഫ്.ഐ നൽകിയ പരാതിയിലായിരുന്നു നടപടി. എന്നാൽ മന്ത്രി തലത്തിൽ അഴിമതി നടന്നതായി കോൺഗ്രസ് ആരോപിച്ചു. ഒന്നാം പിണറായി സർക്കാറിലെ ജലവിഭവ വകുപ്പ് മന്ത്രിയായ കെ.കൃഷ്ണൻകുട്ടിക്കും പല മുതിർന്ന ജനതാദൾ നേതാക്കൾക്കും അഴിമതിയിൽ പങ്കുണ്ട് എന്നായിരുന്നു ആരോപണം. അതേസമയം വിജിലൻസ് അന്വേഷണം നടക്കട്ടെ എന്നും ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും മന്ത്രി കൃഷ്ണൻ കുട്ടി പറഞ്ഞു. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...