ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിംഗ് യാദവിന് ആദരാജ്ഞലികളര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ടപതി ദ്രൗപതി മുര്‍മുവും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിംഗ് യാദവിന് ആദരാജ്ഞലികളര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ടപതി ദ്രൗപതി മുര്‍മുവും. അദ്ദേഹം എളിമയുളള എല്ലാവരുമായി യോജിച്ച് പ്രവര്‍ത്തിക്കുന്ന നേതാവായിരുന്നുവെന്നും മോദി അഭിപ്രായപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും എസ്പി സ്ഥാപകനുമായ മുലായം സിംഗ് യാദവ് അന്തരിച്ചത്. ശ്വാസതടസ്സത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി ട്വിറ്ററില്‍ കുറിച്ചു. ‘ശ്രീ മുലായം സിംഗ് യാദവ് ജി ഒരു ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന എളിമയുള്ള നേതാവായി അദ്ദേഹം പ്രശംസിക്കപ്പെട്ടു. അദ്ദേഹം ജനങ്ങളെ സേവിക്കുകയും ലോക്‌നായക് ജെപിയുടെയും ഡോ. ലോഹ്യയുടെയും ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കാന്‍ തന്റെ ജീവിതം സമര്‍പ്പിക്കുകയും ചെയ്തു.

അദ്ദേഹത്തോടൊപ്പമുള്ള ചിത്രങ്ങളും പ്രധാനമന്ത്രി ട്വീറ്റുകളില്‍ പങ്കുവെച്ചു. ‘മുലായം സിംഗ് യാദവ് ജി യുപിയിലും ദേശീയ രാഷ്ട്രീയത്തിലും വ്യക്തിപ്രഭാവമുളളയാളായിരുന്നു. അടിയന്തരാവസ്ഥകാലത്ത് ജനാധിപത്യത്തിന്‍റെ പ്രധാന സൈനികനായി അദ്ദേഹം നിലകൊണ്ടു. പ്രതിരോധ മന്ത്രിയെന്ന നിലയില്‍ ശക്തമായ ഇന്ത്യയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്‍റെ പാര്‍ലമെന്ററി ഇടപെടലുകള്‍ ഉള്‍ക്കാഴ്ചയുള്ളതും ദേശീയ താല്‍പ്പര്യം വര്‍ദ്ധിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കുന്നതുമായിരുന്നു.

അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരിന്നപ്പോള്‍ മുലായം സിംഗ് യാദവ് ജിയുമായി എനിക്ക് നിരവധി ഇടപെഴലുകള്‍ ഉണ്ടായിരുന്നു. അടുത്ത ബന്ധം തുടരുകയും അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ താല്‍പര്യപെടുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്‍റെ വിയോഗം എന്നെ വേദനിപ്പിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും ലക്ഷക്കണക്കിന് അനുയായികള്‍ക്കും അനുശോചനം. ഓം ശാന്തി,” പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവും മുതിര്‍ന്ന നേതാവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അദ്ദേഹത്തിന്‍റെ നേട്ടങ്ങള്‍ അസാധാരണമാണെന്ന് പ്രസ്താവിക്കുകയും ചെയ്തു.  മുലായം സിംഗ് യാദവിന്‍റെ വിയോഗം രാജ്യത്തിന് നികത്താനാവാത്ത നഷ്ടമാണ്. ഒരു സാധാരണ ചുറ്റുപാടില്‍ നിന്ന് വന്ന അദ്ദേഹത്തിന്‍റെ നേട്ടങ്ങള്‍ അസാധാരണമായിരുന്നു. അദ്ദേഹത്തെ എല്ലാ പാര്‍ട്ടിയിലുളള ജനങ്ങളും ബഹുമാനിച്ചിരുന്നു. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ക്കും അനുഭാവികള്‍ക്കും എന്‍റെ അനുശോചനം രാഷ്ട്രപതി ഭവനില്‍ നിന്നുള്ള ട്വീറ്റില്‍ കുറിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി ചെയ്ത വീഡിയോയെ ചൊല്ലി...

0
മലപ്പുറം: തിരുവനന്തപുരത്തെ കല്യാണ പരിപാടിയിൽ മന്ത്രി പികെ ബഷീർ കാറ്ററിംഗ് ടീമിനായി...

എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരാകാൻ കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക്...

0
ഡൽഹി: ശമ്പളം പരിഷ്കരണം സംബന്ധിച്ചുള്ള എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ...

ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം ; നാലുപേർ മരിച്ചു

0
ഭാവ്നഗ‍ർ: ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം. വ്യാജമദ്യം കുടിച്ച നാലുപേർ മരിക്കുകയും...

മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ് ഐ ടി ഉടൻ പ്രാഥമിക...

0
കൊച്ചി: ലിയോണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ്...