ബി.ജെ.പി – സി.പി.എം കൂട്ടുകെട്ട് ; സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമമെന്ന് മുല്ലപ്പള്ളി

For full experience, Download our mobile application:
Get it on Google Play

വടകര : സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമമാണ് കാണുന്നതെന്നും ഇതിന് പിന്നില്‍ ബി.ജെ.പി-സി.പി.എം അവിശുദ്ധ കൂട്ടുകെട്ടിനെ സംശയിക്കേണ്ടി വരുമെന്നും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഡല്‍ഹിയില്‍ വെച്ച് അവര്‍ തമ്മില്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ശിവശങ്കര്‍ പുറത്ത് വരാനിരിക്കുകയാണ് എങ്ങനെയാണ് അദ്ദേഹം കേസില്‍ നിന്നും രക്ഷപ്പെടുന്നത് എന്ന് കേരള പൊതു സമൂഹം ചിന്തിക്കണമെന്നും മുല്ലപ്പള്ളി വടകരയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

അന്വേഷണ ഏജന്‍സികളില്‍ വിശ്വാസമുണ്ട്. പക്ഷെ ദൗര്‍ഭാഗ്യവശാല്‍ കേസ് മുന്നോട്ട് പോവാത്ത അവസ്ഥയാണുള്ളത്. അന്വേഷണം മരവിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പറയുന്നത് അനുസരിക്കുക എന്നതാണ് ഞാന്‍ ചെയ്യുന്നത്. പാര്‍ട്ടി ഇപ്പോള്‍ ആവശ്യപ്പെടുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയെ ഒരുമിച്ച് കൊണ്ടുപോവുക എന്നതാണ്. ബാക്കി കാര്യങ്ങളെല്ലാം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. മറിച്ചുള്ള വാര്‍ത്തകളെല്ലാം അസത്യമാണെന്നും അദ്ദേഹം പറഞ്ഞു. മത്സരിക്കുമോ എന്ന ചോദ്യത്തിനായിരുന്നു പ്രതികരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...

യുക്രൈനില്‍ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയന്‍റെ മൃതദേഹം വീട്ടിലെത്തിച്ചു

0
കാസർകോട്: യുക്രൈനില്‍ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി അഖിൽ...