തിരുവനന്തപുരം : കോൺഗ്രസിലെ ഗ്രൂപ്പുവഴക്ക് പരസ്യമായ വിഴുപ്പലക്കിലേക്ക് നീങ്ങുന്നതിനെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അച്ചടക്കത്തോടും ഐക്യത്തോടുമുള്ള പ്രവർത്തനമാണ് കോൺഗ്രസിന് ആവശ്യമെന്നും കോൺഗ്രസ് സ്ഥാപകദിനത്തിൽ കെപിസിസി ആസ്ഥാനത്ത് പതാക ഉയർത്തി അദ്ദേഹം പറഞ്ഞു. ആശയസമരം എക്കാലത്തും ഉണ്ടായിട്ടുണ്ട്. അത് വ്യക്തിഗത സംഘർഷമായി തെരുവിലേക്ക് വലിച്ചിഴച്ച അവസ്ഥ ഒരിക്കലും ഉണ്ടായിട്ടില്ല. അത്തരം പ്രവണത കോൺഗ്രസിന്റെ നന്മ ആഗ്രഹിക്കുന്നവരുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
കോൺഗ്രസിലെ ഗ്രൂപ്പുവഴക്ക് : വിഴുപ്പലക്കിനെതിരെ മുല്ലപ്പള്ളി
RECENT NEWS
Advertisment