തിരുവനന്തപുരം : പെരിയ ഇരട്ടക്കൊലപാതക കേസിൽ കോടതിയുടേത് സമയോചിതമായ ഇടപെടലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കണ്ണൂരിൽ അരനൂറ്റാണ്ടായി നടന്നുവരുന്ന കൊലപാതകങ്ങൾക്ക് പിന്നിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളെന്ന് മുല്ലപ്പള്ളി പറഞ്ഞു.
പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായ കാലത്താണ് ഏറ്റവും കൂടുതൽ രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നതെന്നും പിണറായി മുഖ്യമന്ത്രിയായിരിക്കുമ്പോൾ ജനങ്ങൾക്ക് നീതി ലഭിക്കില്ലെന്നും മുല്ലപ്പള്ളി ആരോപിച്ചു. സുപ്രധാനമായ ഹൈക്കോടതി വിധി സമാധാനം കാംക്ഷിക്കുന്ന ആളുകൾക്ക് ആശ്വാസമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.