മുല്ലപ്പെരിയാർ മേൽനോട്ട സമിതി ഇന്ന് അണക്കെട്ടിൽ പരിശോധന നടത്തും

For full experience, Download our mobile application:
Get it on Google Play

മുല്ലപ്പെരിയാര്‍ : മുല്ലപ്പെരിയാർ മേൽനോട്ട സമിതി ഇന്ന് അണക്കെട്ടിൽ പരിശോധന നടത്തും. സുപ്രീം കോടതി നിർദ്ദേശ പ്രകാരം രണ്ടു സാങ്കേതിക വിദഗ്ദ്ധരെ കൂടി ഉൾപ്പെടുത്തിയ ശേഷമുള്ള ആദ്യത്തെ സന്ദർശനമാണിത്. നേരത്തെ ഉണ്ടായിരുന്ന മൂന്നംഗ സമിതിയിലേക്ക് രണ്ടു സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഓരോ സാങ്കേതിക വിദഗ്ദ്ധരെയാണ് ഉൾപ്പെടുത്തിയത്.  ഇറിഗേഷൻ ആൻറ് അഡമിനിസ്ട്രേഷൻ ചീഫ് എൻജിനീയർ എൻജിനീയർ അലക്സ് വർഗീസാണ് കേരളത്തിൻറെ പ്രതിനിധി.

കാവേരി സെൽ ചെയർമാൻ ആർ സുബ്രഹ്മണ്യമാണ് തമിഴ്നാടിൻറെ പ്രതിനിധി. കേന്ദ്ര ജലക്കമ്മീഷൻ അംഗം ഗുൽഷൻരാജാണ് സമിതി അധ്യക്ഷൻ.  കേരളത്തിന്‍റെ പ്രതിനിധിയായി ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസും തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി സന്ദീപ് സക്സേനയുമാണ് ഉണ്ടായിരുന്നത്. രാവിലെ തേക്കടിയിൽ നിന്നും ബോട്ട് മാർഗ്ഗം അണക്കെട്ടിലെത്തുന്ന സംഘം പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പിൽ വേ എന്നിവിടങ്ങളിൽ സംഘം പരിശോധന നടത്തും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....