കൊച്ചി: കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വ്യാജ പ്രചരണം. തലശേരി സ്വദേശി നൗഷാദ് എന്നയാളുടെ പ്രൊഫൈലിലൂടെയാണ് വ്യാജപ്രചരണം നടക്കുന്നത്.
മുല്ലപ്പള്ളി രാമചന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു, കരള്‍ സംബന്ധമായ രോഗമുള്ളതിനാല്‍ സ്ഥിതി ഗുരുതരമാണെന്നും നൗഷാദ് ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ പറയുന്നു. മുല്ലപ്പള്ളിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും തന്റെ പോസ്റ്റ് എല്ലാവരും ഷെയര്‍ ചെയ്യണമെന്നും നൗഷാദ് ഫേസ്ബുക്കിലൂടെ ആവശ്യപ്പെടുന്നുണ്ട്.
നൗഷദ് സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് പ്രൊഫൈലിലെ പോസ്റ്റുകളും ചിത്രങ്ങളും വ്യക്തമാക്കുന്നുണ്ട്. പോസ്റ്റ് വിവാദമായതോടെ ഇയാള്‍ പോസ്റ്റ് പിന്‍വലിക്കുകയും അക്കൗണ്ട് ക്ലോസ് ചെയ്യുകയും ചെയ്തു.
പോസ്റ്റ് ഇങ്ങനെയായിരുന്നു: ദുഃഖ വാര്‍ത്ത: ശ്രീ Mullappally Ramachandran കോവിഡ് സ്ഥിരീകരിച്ചു കരള്‍ സംബന്ധമായ രോഗം ഉള്ളതിനാല്‍ സ്ഥിതി ഗുരുതരമാണെന്ന് മെഡിക്കല്‍ ബോര്‍ഡ് അറീച്ചിട്ടുണ്ട്.. എല്ലാവരും അദ്ദേഹത്തിന്റെ ആയുസിന് വേണ്ടി പ്രാര്‍ത്തിക്കുക ????പോസ്റ്റ് മാക്‌സിമം ഷെയര്‍ ചെയ്യുക.