Friday, July 4, 2025 4:33 pm

ഹൈക്കമാന്‍ഡ് മുല്ലപ്പള്ളിയുടെ രാജി അംഗീകരിച്ചു ; കെ.സുധാകരന്റെ  പേര് ഹൈക്കമാന്‍ഡിന്റെ  സജീവ പരിഗണനയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്റെ രാജിസന്നദ്ധത അംഗീകരിച്ച്‌ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. പുതിയ പി.സി.സി അദ്ധ്യക്ഷന്‍ വരുന്നത് വരെ തുടരാനാണ് ഹൈക്കമാന്‍ഡ് അദ്ദേഹത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍​ഗ്രസിന്റെ കനത്ത പരാജയത്തെ തുടര്‍ന്നാണ് കെ.പി.സി.സി പ്രസിഡന്റ്  സ്ഥാനം രാജി വെയ്‌ക്കാനുള്ള സന്നദ്ധത മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചത്.

കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് കെ.സുധാകരന്റെ  പേര് ഹൈക്കമാന്‍ഡിന്റെ  സജീവ പരിഗണനയിലാണെന്നാണ് വിവരം. സുധാകരനായി പാര്‍ട്ടിയില്‍ ഉയരുന്ന വികാരം ഹൈക്കമാന്‍ഡ് പരിഗണിച്ചേക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെയാകും പ്രവര്‍ത്തന പരിധി നിശ്ചയിക്കുകയെന്നും സൂചനയുണ്ട്.

അദ്ധ്യക്ഷസ്ഥാനത്തേക്ക് മറ്റ് ചില പേരുകളും ഹൈക്കമാന്‍ഡിന്റെ പരിണനയിലുളളതായാണ് വിവരം. കൊടിക്കുന്നില്‍ സുരേഷ്, കെ വി തോമസ് തുടങ്ങിയവര്‍ സ്വന്തം നിലയ്‌ക്കും അദ്ധ്യക്ഷ സ്ഥാനത്തേക്ക് ചരടു വലിക്കുന്നുണ്ട്. അദ്ധ്യക്ഷ സ്ഥാനത്തേക്ക് ബെന്നി ബഹന്നാന്റെ  പേരാണ് എ ഗ്രൂപ്പ് പ്രധാനമായും ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ ബെന്നി ബെഹന്നാന് പാര്‍ട്ടിക്കുള്ളില്‍ പിന്തുണ കുറവാണ്. എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാനും കഴിയില്ല. പേര് പരിഗണനയിലാണെന്ന് പുറത്തുവരുന്നതോട് കൂടി പാര്‍ട്ടിയിലെ മറ്റുള്ള പോസ്റ്റുകളില്‍ എങ്ങനെയെങ്കിലും കയറിപ്പറ്റുക എന്ന ലക്ഷ്യവും ബെന്നി ബെഹനാന് ഉണ്ട്.

കെ.പി.സി.സി പ്രസിഡന്റ് സംബന്ധിച്ച തീരുമാനത്തില്‍ താന്‍ ഇടപെടില്ലെന്ന നിലപാടിലാണ് ചെന്നിത്തല. മുതിര്‍ന്ന നേതാക്കളില്‍ നിന്നകന്ന് എ, ഐ ഗ്രൂപ്പുകളിലെ പുതുതലമുറയുടെ കൂട്ടായ്മയും കോണ്‍ഗ്രസില്‍ രൂപപ്പെടുന്നുണ്ട്. വി.ഡി സതീശനോട് ഇവര്‍ അനുഭാവം പുലര്‍ത്തുന്നു. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെ പിന്താങ്ങാന്‍ എ ഗ്രൂപ്പ് തീരുമാനിച്ചെങ്കിലും ഈ വിഭാഗത്തിലുള്ള എല്ലാ എം.എല്‍.എമാരും ഇത് അംഗീകരിച്ചില്ല. ഐ ഗ്രൂപ്പ് എം.എല്‍.എ.മാരും രമേശിന്റെയും സതീശന്റെയും പേരുകളില്‍ വിഭജിക്കപ്പെട്ടു. കെ.പി.സി.സി പ്രസിഡന്റ്  നിയമനത്തിലും ഇത് ചലനങ്ങള്‍ സൃഷ്‌ടി‌ക്കും.

ഗ്രൂപ്പ് താത്പര്യങ്ങള്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജിസന്നദ്ധത അറിയച്ചതിന് പിന്നാലെ അദ്ദേഹത്തിന് പ്രതിരോധം തീര്‍ത്ത് രമേശ് ചെന്നിത്തല ഇന്നലെ രാത്രിയോടെ രം​ഗത്തെത്തിയിരുന്നു. തോല്‍വിയുടെ പേരില്‍ മുല്ലപ്പള്ളിയെ വേട്ടയാടുകയാണെന്നും മുല്ലപ്പള്ളിയെക്കാള്‍ തനിക്കും ഉമ്മന്‍ചാണ്ടിക്കും തോല്‍വിയില്‍ ഉത്തരവാദിത്തമുണ്ടെന്നുമായിരുന്നു ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പ്.

സംഘടനാ ദൗര്‍ബല്യം ഒരു വ്യക്തിയുടെ മാത്രം കുറവല്ലെന്നും തോല്‍വിയുടെ ഉത്തരവാദിത്തം മുല്ലപ്പള്ളിയുടെ മേല്‍ ആരും കെട്ടിവെയ്ക്കേണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി. തനിക്കും മുല്ലപ്പള്ളിക്കും നേരെയുണ്ടായ സി പി എം സൈബര്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് ആയില്ല. മുല്ലപ്പള്ളിയോട് പാര്‍ട്ടിയും സമൂഹവും നീതി കാണിച്ചില്ലെന്നും മുല്ലപ്പള്ളിയെ അപമാനിച്ചവര്‍ പശ്ചാത്തപിക്കേണ്ടി വരുമെന്നും ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

അതേസമയം സംഘടനാ ദൗര്‍ബല്യമാണ് തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമെന്ന് കോണ്‍​ഗ്രസ് എം എല്‍ എമാര്‍ അശോക് ചവാന്‍ സമിതിക്ക് മുമ്പില്‍ അഭിപ്രായപ്പെട്ടു. മുല്ലപ്പളളിക്കും ചെന്നിത്തലയ്‌ക്കും എതിരെ രൂക്ഷ വിമര്‍ശനമാണ് എം എല്‍ എമാര്‍ ഉന്നയിച്ചത്. ബൂത്ത്‌ തലം മുതല്‍ അടിമുടി മാറ്റം വേണം. ജംബോ കമ്മിറ്റികള്‍ പിരിച്ചു വിടണം എന്നും എം എല്‍ എമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പെരുമ്പാവൂരിൽ എക്സൈസിന്റെ ലഹരിവേട്ട ; 6.5 ഗ്രാം ഹെറോയിനുമായി ഇതരസംസ്ഥാനക്കാരൻ അറസ്റ്റിലായി

0
കൊച്ചി: പെരുമ്പാവൂരിൽ എക്സൈസിന്റെ ലഹരിവേട്ട. 6.5 ഗ്രാം ഹെറോയിനുമായി ഇതരസംസ്ഥാനക്കാരൻ അറസ്റ്റിലായി....

വ്യാജലഹരി കേസിൽ മുഖ്യപ്രതികളായ ലിവിയ ജോസിനെയും നാരായണ ദാസിനെയും കസ്റ്റഡിയിൽ വിട്ടു

0
ചാലക്കുടി: ഷീല സണ്ണിയെ വ്യാജലഹരിക്കേസില്‍ കുടുക്കിയ ഗൂഡാലോചനക്കേസിലെ മുഖ്യപ്രതികളായ ലിവിയ ജോസിനെയും...

മാവേലിക്കരയില്‍ പൊതുമരാമത്ത് റോഡ് കൈയേറി നോ പാർക്കിംഗ് ബോർഡുകൾ

0
മാവേലിക്കര : മിച്ചൽ ജംഗ്ഷന് തെക്ക് വ്യാപാരസമുച്ചയത്തിനു മുന്നിൽ പൊതുമരാമത്ത്...

രമേശ്‌ ചെന്നിത്തലയുടെ വാക്കത്തോണില്‍ ചിറ്റയവും രാജു എബ്രഹാമും പങ്കെടുക്കും

0
പത്തനംതിട്ട: ലഹരിക്കെതിരെ തന്റെ നേതൃത്വത്തിൽ ജൂലൈ 14 ന് പത്തനംതിട്ടയിൽ നടക്കുന്ന...