മോദിയുടെ മുന്നില്‍ നട്ടെല്ല് നഷ്ടപ്പെട്ട നേതാവാണ് പിണറായിയെന്ന് മുല്ലപ്പള്ളി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വികസനമാണ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്ന മുഖ്യവിഷയമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഐശ്വര്യ സമ്പൂര്‍ണമായ കേരളം സൃഷ്ടിക്കുകയാണ് യുഡിഎഫിന്റെ ലക്ഷ്യമെന്നും മുല്ലപ്പള്ളി പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് ശിവകുമാറിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേമം കേരളത്തിലെ ഗുജറാത്താക്കാന്‍ ബിജെപിയെ അനുവദിക്കില്ല. ഇന്ത്യന്‍ ഫാസിസത്തിനെതിരെ ശക്തമായ പോരാട്ടം നടത്തുന്നത് കോണ്‍ഗ്രസാണ്. നേമത്ത് കരുത്തനായ സ്ഥാനാര്‍ത്ഥിയെയാണ് കോണ്‍ഗ്രസ് നിര്‍ത്തിയത്. എംഎല്‍എയായ ഓ.രാജഗോപാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരനെ പ്രശംസിച്ച്‌ സംസാരിച്ചത് ബിജെപി പരാജയം തുറന്ന് സമ്മതിക്കുന്നത് തുല്യമാണ്. സംഘപരിവാര്‍ ശക്തികള്‍ക്കെതിരായ യുദ്ധമുഖത്ത് കോണ്‍ഗ്രസ് മാത്രമാണുള്ളത്. സിപിഎം ബിജെപിയുമായി ഒളിച്ചുകളി നടത്തുകയാണ്. അതിന് തെളിവാണ് ബിജെപിക്ക് എംഎല്‍എയുള്ള നേമത്ത് ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.

ബിജെപിക്കെതിരെ ശക്തമായ പോരാട്ടം നടത്താന്‍ സിപിഎമ്മിന് ശേഷിയില്ല. നരേന്ദ്ര മോദിയുടെ മുന്നില്‍ നട്ടെല്ല് നഷ്ടപ്പെട്ട നേതാവാണ് പിണറായി വിജയന്‍. കിട്ടുന്ന അവസരങ്ങളിലെല്ലാം മോദിയെ പ്രകീര്‍ത്തിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. സിപിഎമ്മും ബിജെപിയും പരസ്പരം കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നു. ഇരുവരും തമ്മിലുള്ള അന്തര്‍ധാര നിയമസഭ തെരഞ്ഞെടുപ്പിലും സജീവമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...