മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ശക്തിപ്പെടുത്തുന്നതില്‍ സുപ്രീകോടതി ഉത്തരവ് ഇന്ന്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ശക്തിപ്പെടുത്തുന്നതില്‍ സുപ്രീകോടതി ഉത്തരവ് ഇന്ന്. മേല്‍നോട്ട സമിതിക്ക് ഡാം സുരക്ഷ നിയമ പ്രകാരമുള്ള അധികാരങ്ങള്‍ കൈമാറുന്നതില്‍ കോടതി ഉത്തരവിടും. സമിതി പുനഃസംഘടിപ്പിക്കുമെന്നും ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ ഡാം സുരക്ഷാ അതോറിറ്റി പൂര്‍ണസജ്ജമാകുന്നത് വരെയായിരിക്കും താല്‍ക്കാലിക ക്രമീകരണം. ഉച്ചയ്ക്ക് 2 മണിക്ക് സുപ്രീകോടതി ഉത്തരവ് പുറപ്പെടുവിക്കും.

മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്ക് ഡാം സുരക്ഷ നിയമത്തിലുള്ള വിപുലമായ അധികാരങ്ങളെല്ലാം കൈമാറാന്‍ സുപ്രീംകോടതി തയാറെടുപ്പ് നടത്തുകയാണ്. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പൊതുതാല്‍പര്യഹര്‍ജികളില്‍ വാദം കേട്ടപ്പോള്‍ തന്നെ ഇതേക്കുറിച്ചുള്ള വ്യക്തമായ സൂചന നല്‍കിക്കഴിഞ്ഞു. പല തവണകളായി മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ശക്തിപ്പെടുത്തുമെന്ന് ആവര്‍ത്തിച്ച്‌ പറഞ്ഞു. ഡാം സുരക്ഷാ നിയമത്തിലെ എല്ലാ അധികാരങ്ങളും മേല്‍നോട്ട സമിതിക്ക് ലഭിക്കും. എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അപ്പോള്‍ പരിശോധിക്കാമെന്നാണ് കോടതി നിലപാട്. ഇപ്പോള്‍ പ്രധാന പരിഗണന നല്‍കുന്നത് സുരക്ഷ വിഷയങ്ങള്‍ക്ക് മാത്രമാണ് . പിന്നീട് മറ്റ് വിഷയങ്ങള്‍ പരിഗണിക്കാമന്ന് ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ പറഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...