മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയായി ; ആറു ഷട്ടറുകള്‍ 30 മീറ്റര്‍ വീതം ഉയര്‍ത്തി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയായി ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് സ്പില്‍വേയിലെ അഞ്ചു ഷട്ടറുകള്‍ കൂടി തുറന്നു.നിലവില്‍ തുറന്ന ഒരു ഷട്ടറിന് പുറമേയാണിത്. ആറു ഷട്ടറുകള്‍ 30 മീറ്റര്‍ വീതം ഉയര്‍ത്തി 2523.69 ക്യുസക്‌സ് ജലം പുറത്തേക്ക് ഒഴുക്കി വിടുമെന്ന് തമിഴ്‌നാട് അറിയിച്ചു.മുല്ലപ്പെരിയാര്‍ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ഇടുക്കി ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ സൂചിപ്പിച്ചു.

അതേസമയം കൂടുതല്‍ ജലം തുറന്നു വിട്ടതോടെ പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ജലനിരപ്പ് ക്രമീകരിക്കു ന്നതിന്റെ ഭാഗമായി രാത്രി വെള്ളം തുറന്നു വിട്ടതില്‍ പെരിയാര്‍ തീരനിവാസികള്‍ക്കിടയില്‍ പ്രതിഷേധമുണ്ട്. മുല്ലപ്പെരിയാര്‍ ഷട്ടര്‍ ഉയര്‍ത്തി കൂടുതല്‍ വെള്ളം തുറന്നുവിടുന്ന തോടെ ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് ഉയരാനിടയുണ്ട്. നിലവില്‍ 2400.46 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. ഇടുക്കി അണക്കെട്ടില്‍ ഇപ്പോള്‍ ബ്ലൂ അലര്‍ട്ടാണ്. 2401 അടിയാണ് ഇടുക്കി അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിക്കേണ്ട പരിധി. പരമാവധി സംഭരണ ശേഷി 2403 അടിയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...