മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയിലേക്ക് ഉയരുന്നു ആശങ്ക

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയിലേക്ക് ഉയരുന്നു. രാവിലെ ആറു മണയിലെ കണക്ക് പ്രകാരം നിലവില്‍ 136.80 അടിയിലാണ് ജലനിരപ്പ്. ജലനിരപ്പ് 138 അടിയിലേക്ക് എത്തുന്നതോടെ രണ്ടാമത്തെ അറിയിപ്പ് തമിഴ്നാട് കേരളത്തിന് നല്‍കും. ജലനിരപ്പ് 136 അടിയില്‍ എത്തിയതിന് പിന്നാലെ കഴിഞ്ഞ ദിവസം കേരളത്തിന് ആദ്യ അറിയിപ്പ് തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയിരുന്നു. 140 അടിയില്‍ ആദ്യ മുന്നറിയിപ്പും 141 അടിയില്‍ രണ്ടാമത്തെ മുന്നറിയിപ്പും 142 അടിയില്‍ മൂന്നാമത്തെയും അവസാനത്തെയും മുന്നറിയിപ്പ് തമിഴ്നാട് കേരളത്തിന് നല്‍കും. ഇതിന് പിന്നാലെ സ്പീല്‍വേയിലൂടെ വെള്ളം ഒഴുക്കി വിടാന്‍ നടപടി സ്വീകരിക്കും.

അതേസമയം, തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്‍റെ അളവ് സെക്കന്‍ഡില്‍ 2150 ഘനയടിയാണ്. ഈ വെള്ളത്തിന്‍റെ അളവ് ഉയര്‍ത്തണമെന്ന് തമിഴ്നാടിനോട് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. സ്പീല്‍വേയിലൂടെ ചെറിയ തോതില്‍ വെള്ളം ഒഴുക്കി വിടാന്‍ തീരുമാനിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചിരുന്നു. മുല്ലപ്പെരിയാറില്‍ നിന്ന് സ്പില്‍വേയിലൂടെ ഒഴുക്കിവിടുന്ന വെള്ളം ഇടുക്കി ജല സംഭരണിയിലേക്കാണ് എത്തുന്നത്. ഈ വെള്ളം ഉള്‍കൊള്ളാനുള്ള ശേഷി ഇടുക്കി അണക്കെട്ടിനുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എത്യോപ്യയിൽ നിന്ന് ഹൈദരാബാദിലെത്തിയ യാത്രക്കാരന് എബോള ലക്ഷണങ്ങൾ

0
ഹൈദരാബാദ് : രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എബോള വൈറസ് ബാധയെന്ന്...

കിഫ്ബി കേരളത്തിന് ‘ബാധ്യത’ ; 21,000 കോടിയുടെ കടക്കെണിയെന്ന് കെ.എം. ചന്ദ്രശേഖർ സമിതി

0
തിരുവനന്തപുരം : സംസ്ഥാന ബജറ്റിന് പുറത്തുനിന്ന് വികസന ഫണ്ട് കണ്ടെത്താൻ രൂപീകരിച്ച...

വനംവകുപ്പിന്റെ അനാസ്ഥയെത്തുടര്‍ന്ന് മുട്ടില്‍ മരംമുറി കേസില്‍ കുറ്റപത്രം നല്‍കാനായില്ല

0
തിരുവനന്തപുരം: വനംവകുപ്പിന്റെ അനാസ്ഥയെത്തുടര്‍ന്ന് മുട്ടില്‍ മരംമുറി കേസില്‍ കുറ്റപത്രം നല്‍കാനായില്ല. 52...

സംസ്ഥാന സർക്കാരിന്റെ ധവള പത്രം കടുത്ത ആശങ്ക പല മേഖലയിലും ഉയർത്തുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന...

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധവള പത്രം കടുത്ത ആശങ്ക പല മേഖലയിലും...