മുല്ലപ്പെരിയാര്‍ പ്രശ്‌നം നിയമസഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുല്ലപ്പെരിയാര്‍ പ്രശ്‌നം നിയമസഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ്. രമേശ് ചെന്നിത്തലയാണ് അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയത്. മന്ത്രി റോഷി അഗസ്റ്റിന്‍ സംസാരിക്കുന്നത് തമിഴ്‌നാട് ജലവിഭവമന്ത്രിയെ പോലെയെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. തമിഴ്‌നാട് തീരുമാനിച്ച റൂള്‍കര്‍വിനോട് കേരളം യോജിക്കുകയായിരുന്നു.

അത് സ്വാഗതം ചെയ്യാന്‍ പാടില്ലായിരുന്നു. സര്‍ക്കാരിന് ഇക്കാര്യത്തില്‍ നയമില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഒരോ മഴയിലും മുല്ലപ്പെരിയാര്‍ പേടി സ്വപ്നമായി ജനങ്ങളെ വേട്ടയാടുകയാണ്. തമിഴ്‌നാടിന് ജലം നല്‍കുമ്പോള്‍ കേരളത്തിലെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് സാധ്യമായതെല്ലാം ചെയ്‌തെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. 139.5 അടിയിലേക്ക് റൂള്‍കര്‍വ് കൊണ്ടുവരാന്‍ കഴിഞ്ഞു. അണക്കെട്ടിന് ബലക്ഷയമുണ്ടെന്ന വിവിധ പഠനറിപ്പോര്‍ട്ടുകള്‍ സുപ്രീംകോടതിയെ അറിയിച്ചു. പുതിയ അണക്കെട്ടിനായി യോജിച്ചു നീങ്ങണമെന്നും റോഷി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...