മുല്ലപ്പെരിയാര്‍ ജലനിരപ്പ് വര്‍ധിച്ചു 8 ഷട്ടറുകള്‍ ഉയര്‍ത്തി ; പെരിയാര്‍ നദിയില്‍ ജലനിരപ്പ് ഉയരുന്നു ജാഗ്രതാ നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് വര്‍ധിച്ചതോടെ 8 എട്ട് ഷട്ടറുകള്‍ 60 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. നിലവില്‍ ജലനിരപ്പ് 138.95 അടിയാണ്. പുറത്തേക്കൊഴുക്കുന്ന വെളളത്തിന്റെ അളവിനേക്കാള്‍ കൂടുതലാണ് നീരൊഴുക്ക്. 3,981 ഘനയടി വെള്ളം പുറത്തേക്കൊഴുക്കി തുടങ്ങിയതോടെ പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. പുലര്‍ച്ചെ വരെയുണ്ടായ ശക്തമായ മഴയാണ് ഡാമില്‍ ജലനിരപ്പുയരാന്‍ കാരണം. വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ നീരൊഴുക്ക് വര്‍ധിച്ചു. കേന്ദ്ര ജല കമ്മിഷന്‍ അംഗീകരിച്ച റൂള്‍ കര്‍വ് പ്രകാരം തമിഴ്‌നാടിന് നവംബര്‍ 10 വരെ ജലനിരപ്പ് 139.5 അടിയായി നിലനിര്‍ത്താം.

തുലാവര്‍ഷം കണക്കിലെടുത്ത് ജലനിരപ്പ് 139.5 അടി എത്തിക്കാന്‍ തമിഴ്‌നാട് ശ്രമിക്കുന്നില്ല. ജലനിരപ്പ് 138 എത്തിയതോടെ സ്പില്‍വേയിലെ 5 ഷട്ടറുകള്‍ തമിഴ്‌നാട് ഇന്നലെ അടച്ചിരുന്നു. ബാക്കിയുള്ള ഒരു ഷട്ടറിലൂടെ പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് പകുതിയുമാക്കിയിരുന്നു. എന്നാല്‍ അപ്രതീക്ഷിത മഴയാണ് വീണ്ടും ആശങ്കയായിരിക്കുന്നത്. ഷട്ടറുകള്‍ വീണ്ടും തുറന്നതിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം പുകയുന്നുണ്ട്. അണക്കെട്ടിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി തമിഴ്‌നാട് ജലവിഭവ മന്ത്രി ദുരൈമുരുകന്‍ വെള്ളിയാഴ്ച അണക്കെട്ട് സന്ദര്‍ശിക്കും. അതേസമയം, മുല്ലപ്പെരിയാര്‍ ജലനിരപ്പ് കൃത്യമായി നിരീക്ഷിച്ചു വരുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ ഡാം പണിയണമെന്ന കേരളത്തിന്റെ ആവശ്യവും, ജലനിരപ്പ് ഉയര്‍ന്നാലുള്ള അപകട സാധ്യതയും സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....

​സ്വന്തം ജീവൻ നൽകി മറ്റൊരാളെ രക്ഷിച്ച രാജേഷിന്റെ ആത്മത്യാഗം സ്മരിക്കപ്പെടും; പിണറായി വിജയൻ

0
കണ്ണൂര്‍: ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി രാജേഷിനെ...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...

മദ്രസകളിൽ തീവ്രവാദ ചിന്തകൾ വളർത്തുന്നുവെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് ; മറുപടിയുമായി സമാജ്‌വാദി പാർട്ടി

0
ലഖ്നൗ: മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ്...