ഇമോജികളില്‍ സാംസ്കാരിക വൈരുധ്യങ്ങളുണ്ടെന്ന് പഠനം

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : സാമൂഹിക മാധ്യമങ്ങളിലെ ആശയ വിനിമയത്തിന് വൈകാരിക ഭാഷയായി ഉപയോഗിക്കുന്ന ഇമോജികളില്‍ സാംസ്കാരിക വൈരുധ്യങ്ങളുണ്ടെന്ന് പഠനം. കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. നമ്മുടെ ഭാവ പ്രകടനത്തിന് ഇപ്പോഴുള്ള ഇമോജികള്‍ പോരെന്നും പഠനം പറയുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന മുഖഭാവ, വൈകാരിക പ്രകടനങ്ങളേക്കാള്‍ പതിന്മടങ്ങ് ഭാവങ്ങള്‍ ഇന്ത്യപോലുള്ള രാജ്യങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. അവയ്ക്ക് അനുയോജ്യമായ ഇമോജികള്‍ ലഭ്യമായിട്ടില്ലെന്ന് പഠനം പറയുന്നു.

അതിനാല്‍ വിവിധ സംസ്കാരങ്ങളില്‍ ജീവിക്കുന്നവര്‍ നടത്തുന്ന സാമൂഹിക മാധ്യമ വിനിമയങ്ങളില്‍ വലിയ വൈരുധ്യങ്ങളുണ്ടാകുന്നു. കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലെ അസി.പ്രൊഫ ഡോ.ബി.ഇഫ്തികാര്‍ അഹമ്മദും ഗവേഷക വിദ്യാര്‍ത്ഥിനി എം.ശ്രീലക്ഷ്മിയുമാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. സ്മൈലി, പിക്റ്റോഗ്രാം, ഐഡിയോഗ്രാം, ലോഗോ ഗ്രാം തുടങ്ങിയ ഡിജിറ്റല്‍ ടെക്സ്റ്റുകളെ അധികരിച്ചായിരുന്നു പഠനം. ഗവേഷക ജേര്‍ണലായ കലാസരോവറില്‍ ഇവരുടെ പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...