കൊല്ലം ജില്ല കേന്ദ്രീകരിച്ച് കോടികളുടെ വിസ തട്ടിപ്പ് ; തട്ടിപ്പിനിരയായത് നൂറിലേറെ പേര്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലം ജില്ല കേന്ദ്രീകരിച്ച് കോടികളുടെ വിസ തട്ടിപ്പ്. 100ലേറെ പേരാണ് തട്ടിപ്പിനിരയായത്. ഉദ്യോഗാർഥികളെ കബളിപ്പിച്ച് ഏകദേശം നാല് കോടിയിലേറെ പിരിച്ചെടുത്തെന്നാണ് സൻതൃപ്തി റെക്രിറ്റോയിൻറ്റി ഇന്ത്യ എന്ന സ്ഥാപനത്തിനെതിരെ പരാതി. ഇറ്റലിയിലേക്കടക്കം ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടക്കുന്നു എന്നാണ് പരാതി. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാധാരണ ജനങ്ങളാണ് തട്ടിപ്പിന് ഇരയാക്കപ്പെട്ടത്. റിട്ടയേഡ് ഐബി ഉദ്യോഗസ്ഥൻ, ആർഎസ്‌പി നേതാവ് എന്നിവരാണ് തട്ടിപ്പിന് നേതൃത്വം നൽകുന്നതെന്ന് പരാതിക്കാർ പറയുന്നു. ഒരു ലക്ഷം മുതൽ നാല് ലക്ഷം രൂപ വരെയാണ് പല ആളുകളിൽ നിന്നും വാങ്ങിയത്. പണം സമാഹരിച്ച ഉടനെ തന്നെ സൻതൃപ്തി റെക്രിറ്റോയിൻറ്റി ഇന്ത്യാ സ്ഥാപനത്തിൻ്റെ കൊല്ലത്തെ ഓഫീസ് അടച്ചു പൂട്ടി. ഇതേതുടർന്ന് പരാതിക്കാർ സ്ഥാപന ഉടമയുടെ വീട്ടിലും ഓഫീസിലും എത്തി പ്രതിഷേധം നടത്തി.

കൊല്ലം ബിഷപ്പ് ജെറോം നഗറിൽ രണ്ടാം നിലയിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. സൈബർ ഇടങ്ങളിൽ 4 ലക്ഷം രൂപയ്ക്ക് ഇറ്റലിയിൽ ഉയർന്ന ശമ്പളത്തോടുകൂടി ജോലി എന്ന പരസ്യം കണ്ടിട്ടാണ് പലരും ഇവരെ ബന്ധപ്പെടുന്നത്. വളരെ വേഗം വിശ്വാസ്യത പിടിച്ചു പറ്റിയ സൻതൃപ്തിക്ക് വിസ ആവശ്യമുള്ളവർ പണം നൽകാനും മടിച്ചില്ല. പലരും പണം കടംവാങ്ങിയും വീട് പണയപ്പെടുത്തിയും ആണ് പണം നൽകിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...