എരുമേലിയിൽ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി പരിഗണനയിൽ

For full experience, Download our mobile application:
Get it on Google Play

എരുമേലി : ശബരിമല തീര്‍ത്ഥാടകരുടെ സംഗമ സ്ഥാനമായ എരുമേലിയില്‍ ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണനയിൽ. എരുമേലി ഗ്രാമ പഞ്ചായത്തിലും കാളകെട്ടി വഴിയുള്ള കാനനപാത വഴി സഞ്ചരിക്കുന്ന അയ്യപ്പ ഭക്തര്‍ക്കും മല കയറുന്നവര്‍ക്കും ഹൃദയാഘാതം മുതലായ അസുഖങ്ങള്‍ ഉണ്ടായാല്‍ 70 കിലോമീറ്ററിലധികം ദൂരെയുള്ള കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയെ ആണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. ഇതുമൂലം ശബരിമല ഭക്തരും തദ്ദേശവാസികളും ബുദ്ധിമുട്ടുകയാണ്.

ശബരിപാതയിലെ കണമലയില്‍ മൂന്ന് അപകടങ്ങളിലായി 37 പേരുടെ ജീവനാണ് അപഹരിച്ചത്. അടിയന്തിര വൈദ്യസഹായം ലഭിച്ചിരുന്നെങ്കില്‍ നിരവധി ആളുകളുടെ ജീവന്‍ രക്ഷിക്കാമായിരുന്നു. ഭക്തരുടേയും നാട്ടുകാരുടേയും നിരന്തരമായ ആവശ്യം ഒരു മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി എരുമേലിയില്‍ അനുവദിക്കുക എന്നതു മാത്രമാണ്. ആയതിനാല്‍ നിര്‍ദ്ദിഷ്ട എരുമേലി എയര്‍ പോര്‍ട്ടിനോട് ചേര്‍ന്ന് കിടക്കുന്ന സര്‍ക്കാര്‍ ഭൂമിയില്‍ ആശുപത്രി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍, ആരോഗ്യ വകുപ്പ്, സ്ഥലം എംഎല്‍എ അഡ്വ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എന്നിവര്‍ക്ക് പമ്പാവാലി സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ ബിനു നിരപ്പേല്‍ നല്‍കിയ നിവേദനത്തിന്റെ ഫലമായി സാമൂഹ്യ കേന്ദ്രം എരുമേലിയെ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപതിയായി ഉയര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകര്യക്കുവാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ കോട്ടയം ഡിഎംഓയെ ചുമതലപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...