മുംബൈ : മുംബൈ നഗരത്തില്‍ കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്നതിനിടെ വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന സൂചന നല്‍കി കോര്‍പ്പറേഷന്‍ മേയര്‍. ജനങ്ങളുടെ സഹകരണത്തിനനുസരിച്ചാവും ലോക്ഡൗണില്‍ അന്തിമ തീരുമാനമെടുക്കുകയെന്ന് കോര്‍പ്പറേഷന്‍ മേയര്‍ കിഷോര്‍ പെഡന്‍കാര്‍ പറഞ്ഞു.
തീവണ്ടികളില്‍ എത്തുന്നവര്‍ മാസ്ക് ധരിക്കുന്നില്ലെന്നും ജനങ്ങള്‍ മുന്‍കരുതലെടുക്കണമെന്നും അല്ലെങ്കില്‍ ലോക്ഡൗണിലേക്ക് നീങ്ങേണ്ടി വരുമെന്നും മേയര്‍ മുന്നറിയിപ്പ് നല്‍കി . അതെ സമയം മഹാരാഷ്ട്രയിലെ സ്ഥിതി ഗുരുതരമാണെന്ന സൂചന ഉപമുഖ്യമന്ത്രി അജിത് പവാറും നല്‍കിയിരുന്നു. ചിലപ്പോള്‍ കടുത്ത തീരുമാനങ്ങള്‍ വേണ്ടി വരും. അതിനായി ജനങ്ങള്‍ തയാറായി ഇരിക്കണമെന്നും അജിത് പവാര്‍ വ്യക്തമാക്കി. ജനങ്ങളുടെ ജാഗ്രതയില്‍ കുറവ് വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുംബൈയില്‍ തിങ്കളാഴ്ച 493 പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മുംബൈയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 3,14,569 ഉയര്‍ന്നു. ആകെ മരണം 11,420 ആയി ഉയര്‍ന്നു .