മുംബൈ നഗരത്തില്‍ വീണ്ടും ലോക്​ഡൗണ്‍ ഏര്‍പ്പെടുത്തും

For full experience, Download our mobile application:
Get it on Google Play

മുംബൈ : മുംബൈ നഗരത്തില്‍ കോവിഡ്​ കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്നതിനിടെ വീണ്ടും ലോക്​ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന സൂചന നല്‍കി കോര്‍പ്പറേഷന്‍ മേയര്‍. ജനങ്ങളുടെ സഹകരണത്തിനനുസരിച്ചാവും ലോക്​ഡൗണില്‍ അന്തിമ തീരുമാനമെടുക്കുകയെന്ന്​ കോര്‍പ്പറേഷന്‍ മേയര്‍ കിഷോര്‍ പെഡന്‍കാര്‍ പറഞ്ഞു​.

തീവണ്ടികളില്‍ എത്തുന്നവര്‍ മാസ്​ക്​ ധരിക്കുന്നില്ലെന്നും ജനങ്ങള്‍ മുന്‍കരുതലെടുക്കണമെന്നും  അല്ലെങ്കില്‍ ലോക്​ഡൗണിലേക്ക്​ നീങ്ങേണ്ടി വരുമെന്നും മേയര്‍ മുന്നറിയിപ്പ് നല്‍കി . അതെ സമയം മഹാരാഷ്​ട്രയിലെ സ്ഥിതി ഗുരുതരമാണെന്ന സൂചന ഉപമുഖ്യമന്ത്രി അജിത്​ പവാറും നല്‍കിയിരുന്നു. ചിലപ്പോള്‍ കടുത്ത തീരുമാനങ്ങള്‍ വേണ്ടി വരും. അതിനായി ജനങ്ങള്‍ തയാറായി ഇരിക്കണമെന്നും അജിത്​ പവാര്‍ വ്യക്​തമാക്കി. ജനങ്ങളുടെ ജാ​ഗ്രതയില്‍ കുറവ്​ വന്നിട്ടുണ്ടെന്നും ​ അദ്ദേഹം പറഞ്ഞു.

മുംബൈയില്‍ തിങ്കളാഴ്ച 493 പേര്‍ക്കാണ്​ കോവിഡ്​ പോസിറ്റീവ് റിപ്പോര്‍ട്ട്​ ചെയ്​തത്​. ഇതോടെ മുംബൈയിലെ ആകെ കോവിഡ്​ രോഗികളുടെ എണ്ണം 3,14,569 ഉയര്‍ന്നു. ​ആകെ മരണം 11,420 ആയി ഉയര്‍ന്നു .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...