മുംബൈ: ദക്ഷിണ മുംബൈയിലെ പ്രഭാദേവി പ്രദേശത്തെ അഞ്ചുനില കെട്ടിടത്തില്‍ തീപ്പിടിത്തം. ഇന്ന് രാവിലെയാണ് തീപ്പിടിത്തമുണ്ടായതെന്ന് അഗ്‌നിശമന സേന അധികൃതര്‍ അറിയിച്ചു. രാവിലെ ആറോടെ വീര്‍ സവര്‍ക്കര്‍ റോഡിലെ വാണിജ്യ കെട്ടിടമായ ഗാമണ്‍ ഹൗസിന്റെ ബേസ്‌മെന്റിലാണ് തീപ്പിടിത്തമുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എട്ട് ഫയര്‍ എന്‍ജഞ്ചിനുകളും ഏഴ് വാട്ടര്‍ ടാങ്കറുകളും സംഭവസ്ഥലത്തേക്ക് പോയതായും നാശനഷ്ടങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണ മുംബൈയിലെ പ്രഭാദേവി പ്രദേശത്തെ അഞ്ചുനില കെട്ടിടത്തില്‍ തീപ്പിടിത്തം
RECENT NEWS
Advertisment