ഏഷ്യയിലെ ശതകോടീശ്വരന്മാരുടെ ആസ്ഥാനമായി മുംബൈ നഗരം ; 94 പേർ പുതുതായി പട്ടികയിൽ ഇടംനേടി

For full experience, Download our mobile application:
Get it on Google Play

മുംബൈ: ഏഷ്യയിലെ ശതകോടീശ്വരന്മാരുടെ ആസ്ഥാനമായി മുംബൈ നഗരം. ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിനെ പിന്തള്ളിയാണ് മുംബൈയുടെ നേട്ടം. ഹോങ്കോങ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹുറൂണ്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2024 ഹുറൂണ്‍ ആഗോള അതിസമ്പന്ന പട്ടികയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. റിപ്പോര്‍ട്ടുപ്രകാരം മുംബൈയില്‍ 92 ശതകോടീശ്വരന്മാരാണുള്ളത്. ബെയ്ജിങ്ങില്‍ 91 എണ്ണവും. ആഗോളതലത്തില്‍ ന്യൂയോര്‍ക്കിനും ലണ്ടനും പിന്നില്‍ മൂന്നാം സ്ഥാനത്തെത്താനും മുംബൈയ്ക്കായി. 26 പുതിയ ശതകോടീശ്വരമാരാണ് മുംബൈയില്‍നിന്ന് പട്ടികയിലെത്തിയത്. ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ അതിവേഗ വളര്‍ച്ചയാണ് മുംബൈ കാഴ്ചവെച്ചത്. ന്യൂഡല്‍ഹി പട്ടികയില്‍ പത്താം സ്ഥാനത്തെത്തി.

ആഗോളതലത്തില്‍ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ ജര്‍മനിയെ പിന്തള്ളി ഇന്ത്യ മൂന്നാം സ്ഥാനത്തേക്കു കുതിച്ചു.- 271 പേര്‍. 814 പേരുമായി ചൈന ഒന്നാമതും 800 പേരുമായി യു.എസ്. രണ്ടാമതുമാണ്. ചൈനയില്‍ 55 പേരും അമേരിക്കയില്‍ 132 പേരും പുതുതായി പട്ടികയിൽ എത്തി. ഇന്ത്യയില്‍നിന്ന് 94 പേരാണ് പുതുതായി പട്ടികയുടെ ഭാഗമായത്. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പുതിയ ശതകോടീശ്വര്‍മാര്‍ വന്നത് ഇന്ത്യയില്‍നിന്നാണ്. 2013 -നു ശേഷം ഇത്രയധികം പേര്‍ പട്ടികയിലേക്കെത്തുന്നതും ആദ്യമാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡരികില്‍ ചാക്കുകണക്കിന് പുതിയ മൊബൈല്‍ ഫോണ്‍ പൗച്ചുകള്‍ തള്ളിയ നിലയില്‍

0
കോഴിക്കോട്: റോഡരികില്‍ ദുരൂഹ സാഹചര്യത്തില്‍ ചാക്കുകണക്കിന് പുതിയ മൊബൈല്‍ ഫോണ്‍ പൗച്ചുകള്‍...

പിണറായി വിജയന്‍റെയും എ.എൻ. ഷംസീറിന്‍റെയും വീടിനുള്ള പോലീസ് സുരക്ഷ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ് യുവിന്‍റെ...

0
കണ്ണൂര്‍: പിണറായി വിജയന്‍റെയും എ.എൻ. ഷംസീറിന്‍റെയും വീടിനുള്ള പോലീസ് സുരക്ഷ പരിശോധിക്കണമെന്ന്...

ഇന്ന് ശ്രീകൃഷ്ണജയന്തി ; സംസ്ഥാനമെങ്ങും മഹാശോഭായാത്ര നടക്കും

0
തിരുവനന്തപുരം : ഇന്ന് ശ്രീകൃഷ്ണജയന്തി. സംസ്ഥാനമെങ്ങും നടക്കുന്ന ശോഭായാത്രകളില്‍ മയിൽപ്പീലിയും ഓടക്കുഴലുമായി...

എസ്എഫ്ഐ സമരത്തിൽ അറസ്റ്റ് തുടരാൻ പോലീസ് ; വധശ്രമത്തിന് 30ലധികം പേരെ അറസ്റ്റ് ചെയ്യും

0
തിരുവനന്തപുരം: എസ്എഫ്ഐ സമരത്തിൽ അറസ്റ്റ് തുടരുമെന്ന് പോലീസ്. സെക്രട്ടറിയേറ്റ് മാർച്ചിനിടെ പോലീസിനെ...