മുംബൈ: നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചതായി പരാതി. മഹാരാഷ്ട്രയിലെും പശ്ചിമ ബംഗാളിലെയും നീറ്റ് പരീക്ഷാ കേന്ദ്രത്തിലാണ് സംഭവം നടന്നത്. ഡ്രസ് കോഡ് പാലിക്കാതെ എത്തിയ വിദ്യാര്‍ത്ഥികളോട് വസ്ത്രങ്ങള്‍ മാറ്റി വരാനും അല്ലെങ്കില്‍ വസ്ത്രത്തിന്റെ അകം കാണുന്ന രീതിയില്‍ തിരിച്ച് ധരിക്കാനോ, അധികൃതര്‍ ആവശ്യപ്പെട്ടതായി വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. എന്‍ടിഎ നിര്‍ബന്ധമാക്കിയ ഡ്രസ് കോഡ് പാലിച്ചിട്ടില്ലെന്ന് പറഞ്ഞാണ് വിദ്യാര്‍ത്ഥികളെ തടഞ്ഞത്.
ഇതേതുടര്‍ന്ന് മിക്ക വിദ്യാര്‍ത്ഥികള്‍ക്കും തങ്ങളുടെ വസ്ത്രം മാറ്റേണ്ടതായി വന്നു. പോക്കറ്റുകള്‍ ഉള്ള പാന്റിന് പകരം ചിലര്‍ തൊട്ടടുത്തുള്ള കടയില്‍ പോയി പുതിയ വസ്ത്രങ്ങള്‍ വാങ്ങി. എന്നാല്‍ മറ്റുചില വിദ്യാര്‍ത്ഥികള്‍ ജീന്‍സിന് പകരം അമ്മയുടെ ലെഗ്ഗിന്‍സ് ഊരി വാങ്ങുകയായിരുന്നു. സംഭവത്തില്‍ ചില വിദ്യാര്‍ത്ഥികള്‍ എന്‍ടിഎയില്‍ പരാതിപ്പെട്ടു. ഞായറാഴ്ചയാണ് 2023-ലെ അണ്ടര്‍ ഗ്രാജുവേറ്റ് നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് നടത്തിയത്. 4,000-ത്തോളം കേന്ദ്രങ്ങളിലായി രണ്ട് ദശലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്.