വിമാനത്തിനുള്ളില്‍ മദ്യപിച്ച് അസഭ്യവര്‍ഷം നടത്തിയ രണ്ട് യാത്രക്കാര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ: വിമാനത്തിനുള്ളില്‍ മദ്യപിച്ച് അസഭ്യവര്‍ഷം നടത്തിയ രണ്ട് യാത്രക്കാര്‍ പിടിയില്‍. ദുബായ് മുംബൈ ഇന്‍ഡിഗോ വിമാനത്തില്‍ ഇന്നലെയാണ് സംഭവം. ജോണ്‍ ഡിസൂസ, ദത്താത്രയ ബാപ്പര്‍ദേക്കര്‍ എന്നീ രണ്ട് പേരെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. വിമാനത്തില്‍ കയറും മുന്‍പ് വാങ്ങിയ മദ്യം ഇരുവരും വിമാനത്തിനകത്ത് ഇരുന്ന് കഴിക്കുകയായിരുന്നു. ഇത് ഒരു യാത്രക്കാരന്‍ ചോദ്യം ചെയ്തതോടെയാണ് ഇരുവരും പ്രകോപിതരായതും ക്യബിന്‍ ക്രൂ അടക്കമുള്ളവരെ അധിക്ഷേപിച്ചതും. വിമാനം മുംബൈയില്‍ ലാന്‍ഡ് ചെയ്ത ശേഷം ഇവരെ അറസ്റ്റ് ചെയ്തതായും കോടതി ജാമ്യം അനുവദിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

രണ്ട് പ്രതികളും പാല്‍ഘറിലെ നലസോപാര, കോലാപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്നും ഒരു വര്‍ഷമായി ഗള്‍ഫില്‍ ജോലി ചെയ്ത ശേഷം മടങ്ങിവരികയായിരുന്നുവെന്ന് പോലീസ് പറയുന്നു. ‘ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് കൊണ്ടുവന്ന മദ്യം കഴിച്ച് ഇരുവരും ആഘോഷിക്കാന്‍ തുടങ്ങി. സഹയാത്രികര്‍ ബഹളത്തെ എതിര്‍ത്തപ്പോള്‍, ഇരുവരും അവരെയും ഇടപെട്ട ജീവനക്കാരെയും അധിക്ഷേപിച്ചു. ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 336 (മറ്റുള്ളവരുടെ ജീവനും സുരക്ഷയും അപകടത്തിലാക്കിയതിന്), എയര്‍ക്രാഫ്റ്റ് നിയമങ്ങളിലെ 21,22, 25 എന്നിവ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് സഹാര്‍ പോലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്യം പോലെ പരിശീലനമില്ല ; സിവിൽ സർവീസ് കോച്ചിംഗ് സെൻറർ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ...

0
കോട്ടയം: പരസ്യത്തിൽ വാഗ്ദാനം ചെയ്ത സൗകര്യങ്ങളോ യോഗ്യരായ അധ്യാപകരെയോ നൽകാതിരുന്ന...

വി.ഡി. സതീശനെതിരെ എപി വിഭാഗം സുന്നികളുടെ യുവജന-വിദ്യാർത്ഥി സംഘടനകൾ

0
കോഴിക്കോട്: സ്ത്രീകളുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ കാന്തപുരത്തെ വിമർശിച്ച വി.ഡി....

പിണറായി വിജയൻ്റെ പയ്യന്നൂർ, തളിപ്പറമ്പ് പ്രസം​ഗങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ടി കെ ​ഗോവിന്ദൻ

0
തിരുവനന്തപുരം: പിണറായി വിജയൻ്റെ പയ്യന്നൂർ, തളിപ്പറമ്പ് പ്രസം​ഗങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന്...

കൊച്ചി മെട്രോ തൂണുകൾക്ക് സമീപത്തെ റോഡ് തകർച്ച പരിഹരിക്കാൻ 10 കോടി അനുവദിച്ച് സർക്കാർ

0
കൊച്ചി: കൊച്ചി മെട്രോ തൂണുകൾക്ക് സമീപം റോഡ് ഇടിഞ്ഞുതാഴുന്നതു മൂലമുണ്ടാകുന്ന...