വ്യാജ ആഭരണങ്ങൾ മുബൈ സ്വദേശിക്ക് നൽകി 25 ലക്ഷം രൂപ തട്ടിയെടുത്തു

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഖനനത്തിനിടയിൽ സ്വർണ്ണാഭരണങ്ങൾ കണ്ടെത്തിയെന്ന് അവകാശപ്പെട്ട് വ്യാജ ആഭരണങ്ങൾ മുബൈ സ്വദേശിക്ക് നൽകി 25 ലക്ഷം രൂപ തട്ടിയെടുത്തു. കേസുമായി ബന്ധപ്പെട്ട് 5 പേരെ മുബൈ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളിലൊരാളായ ബാബുലാൽ ബലറാം വ​ഗേല രാജസ്ഥാൻ ഭാഷയിൽ സംസാരിച്ച് പരാതിക്കാരനായ ദിനേഷ് മേത്തയുമായി സൗഹ‍ൃദം സ്ഥാപിക്കുകയായിരുന്നു. നാസിക്കിലുള്ള ഒരു ക്ഷേത്രത്തിന് പുറകിൽ നിന്നും 900 ​ഗ്രാം സ്വർണ്ണം കുഴിച്ചെടുത്തെന്ന് പ്രതി അവകാശപ്പെട്ടതായി അന്വഷണ ഉദ്യോ​ഗസ്ഥർ പറഞ്ഞു. വ​ഗേല ഇരയോട് ഒന്നുകിൽ ആഭരണങ്ങൾ വിൽക്കാൻ സഹായിക്കുകയോ അല്ലെങ്കിൽ വാങ്ങുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. സാമ്പിളായി പ്രതി കുറച്ചു സ്വർണ്ണമുത്തുകൾ നൽകുകയും ചെയ്തു. നൽകിയ ആഭരണങ്ങൾ വ്യജമാണെന്ന് മേത്തയ്ക്ക് തോന്നിയില്ല.

അതിനെത്തുടർന്നാണ് ദിനേഷ് മേത്ത 25 ലക്ഷം രൂപ നൽകി ആഭരണങ്ങൾ വാങ്ങിയത്. എന്നാൽ ജ്വല്ലറിയിൽ കൊണ്ട് പോയി പരിശേധിച്ചപ്പോഴാണ് പറ്റിക്കപ്പെട്ടകാര്യം അറിഞ്ഞത്. തുടർന്നാണ് ദിനേഷ് മേത്ത പോലീസിനെ സമീപിക്കുന്നത്. പോലീസ് 100-ലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളിലേയ്ക്ക് എത്തിയത്. ​ഗുജറാത്തിൽ നിന്നും മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ വിരാറിൽ നിന്നും 5 പേരെ കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. വ​ഗേലയെക്കൂടാതെ, മ​ഗൽറാം മനാറാം വഘാരി, കേസരം ഭ​ഗതാരം വഘാരി, കൊകുഭായ് ബാബുലാൽ വ​ഗേല, ഭവർലാൽ ബാബുലാൽ വഘാരി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബാബുലാൽ വ​ഗേലയുടെ വീട്ടിൽ നിന്നും 15.45 ലക്ഷം രൂപ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ബാബുലാൽ വ​ഗേല നിരവധി കേസുകളിൽ പ്രതിയാണ്. മറ്റൊരു പ്രതിക്കായി തിരച്ചിൽ ആരംഭിച്ചതായും അന്വഷണ സംഘം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അങ്കണവാടിയില്‍ നിന്ന് കിട്ടിയ അമൃതം പൊടിയില്‍ ചത്ത പല്ലി ; ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി...

0
തിരുവനന്തപുരം: അങ്കണവാടിയില്‍ നിന്ന് ലഭിച്ച അമൃതം പൊടി പാക്കറ്റില്‍ ചത്ത പല്ലിയെ...

നേപ്പാളിലെ ദുരന്തഭൂമിയിൽ മോഷണവും ; സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് കമ്മലുകൾ കവർന്നു ; പ്രതികൾ പിടിയിൽ

0
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തഭൂമിയിൽ മോഷണവും. പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന്...

ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ എംസി റോഡിൽ തള്ളിയ സംഭവം ; കോൺഗ്രസ് കൗൺസിലർ ആഭ്യന്തര...

0
ആലപ്പുഴ : ചെങ്ങന്നൂരിൽ ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ റോഡിൽ തള്ളിയ സംഭവത്തിൽ...

സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ടെന്നത് അഭ്യൂഹമെന്ന് മന്ത്രി രമേശ്‌ ചെന്നിത്തല

0
കൊച്ചി: പിടികിട്ടാപുള്ളി സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ട് എന്നത് അഭ്യൂഹമാണ് ആഭ്യന്തര മന്ത്രി...